പ്രമാണത്തിന്റെ സംവാദം:Kathakali of kerala.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഈ ചിത്രത്തിന് ദുശ്ശാസനവധം എന്ന്പേരിട്ടിരിക്കുന്നത്, അല്ലെങ്കിൽ അടിക്കുറിപ്പ് എഴുതിയത് ശരിയല്ല. തെറ്റിദ്ധാരണാജനകം ആണ്. ഇത് കഥകളിയിൽ ഒരു വേഷത്തിന്റെ ചിത്രം മാത്രം ആണ്. കൃഷ്ണമുടി ധരിച്ചുള്ള ശ്രീകൃഷ്ണ വേഷമോ രാമ വേഷമോ ഒക്കെ ആകാം. പച്ച മനയോലയാണ്. ദുശ്ശാസനവധം എന്നത് ഒരു കഥയുടെ പേരാണ്. കഥയുടെ പേർ എങ്ങിനെ ഒരു കഥാപാത്രത്തിന് ഇടാൻ പറ്റും? അല്ലെങ്കിൽ ചിത്രം ദുശ്ശാസനവധം ചെയ്യുന്ന സീനിന്റെ ആയിരിക്കണമായിരുന്നു. പേർ/അടിക്കുറിപ്പ് മാറ്റുമല്ലോ.— ഈ തിരുത്തൽ നടത്തിയത് sunil (സംവാദംസംഭാവനകൾ)

ലേഖനത്തിലെ അടിക്കുറിപ്പിൽ അൽപ്പം മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ നല്ല അടിക്കുറീപ്പ് ദയവായി തിരുത്തിയെഴുതുക. --Vssun (സുനിൽ) 14:27, 27 ഫെബ്രുവരി 2011 (UTC)Reply

ദുശ്ശാസനവധം എന്നല്ല ആട്ടക്കഥയുടെ പേർ. ദുര്യോധനവധം എന്നാണ്. അപ്പോ ദുര്യോധനവധം ആട്ടക്കഥയിൽ ശ്രീകൃഷ്ണൻ എന്ന് അടിക്കുറിപ്പായി ഇട്ടാൽ മതി. പൊതുവായി പറയുകയാണെങ്കിൽ, ശ്രീകൃഷ്ണനും ശ്രീരാമനും ലവകുശന്മാർക്കുമൊക്കെ ഇതേ വേഷം ആണ്. അത് ഏത് ആട്ടക്കഥയിലായാലും ഇവർക്കൊക്കെ ഇതേ വേഷം തന്നെ. എന്നതിനാൽ ശ്രീരാമ/ശ്രീകൃഷ്ണവേഷം എന്നോ മറ്റോ ഇട്ടാലും തെറ്റില്ല. പൊതുവേ കൃഷ്ണമുടി വേഷം എന്ന് പറയാം. — ഈ തിരുത്തൽ നടത്തിയത് Sunil (സംവാദംസംഭാവനകൾ)

"Kathakali of kerala.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.