ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം

12:18, 12 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഇരുപതാം നൂറ്റാണ്ട് മുതൽ തന്നെ ശാസ്ത്രഭാവനയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരുപതാം നൂറ്റാണ്ട് മുതൽ തന്നെ ശാസ്ത്രഭാവനയിലും, ബഹിരാകാശ എഞ്ചിനീയറിംഗ് മേഖലയിലും, ശാസ്ത്ര നിർദേശങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യം. പര്യവേക്ഷണത്തിനായി ചൊവ്വയിൽ ഇറങ്ങുക, കുടിയേറുന്നതിനായി മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുകയും ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയിൽ പര്യവേക്ഷണം നടത്തുക എന്നീ പദ്ധതികളെല്ലാം ഇതിൽ ഉൾപ്പെടുന്നു.