ശീർഷബിന്ദു

15:49, 24 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഒരു സ്ഥലത്തിന് നേർമുകളിലായി ഖഗോളം|ഖഗോളത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു സ്ഥലത്തിന് നേർമുകളിലായി ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (ഇംഗ്ലീഷ്: zenith). 'നേർമുകളിൽ' എന്നതുകൊണ്ട് ഗുരുത്വാകർഷണബലത്തിന് തികച്ചും വിപരീതമായ ദിശ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ശീർഷബിന്ധുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു. ഖഗോളത്തിലെ ഏറ്റവും ഉയർന്ന സ്ഥാനമാണ് ശീർഷബിന്ദു.

"https://ml.wikipedia.org/w/index.php?title=ശീർഷബിന്ദു&oldid=3202528" എന്ന താളിൽനിന്ന് ശേഖരിച്ചത്