ജൂലൈ 2018 ചന്ദ്രഗ്രഹണം

09:06, 2 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('2018 ജൂലൈ 27, 28 തീയതികളിലായി ഒരു പൂർണ്ണ ചന്ദ്രഗ്രഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 ജൂലൈ 27, 28 തീയതികളിലായി ഒരു പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കും. ഭൂമിയുടെ ഛായയുടെ കേന്ദ്രത്തിലൂടെ ചന്ദ്രൻ കടുന്നുപോകും. മുമ്പ് 2011 ജൂൺ 15ന് ആയിരുന്നു ഇത്തരത്തിൽ ഒരു കേന്ദ്ര ചന്ദ്രഗ്രഹണം നടന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഹ്രഹണമാണിത്. ചന്ദ്രൻ ഭൗമോച്ചത്തിലായിരിക്കുന്നതുകൊണ്ടാണ് ഗ്രഹണത്തിന് ദൈർഘ്യമേറുന്നത്. പൂർണ്ണ ഗ്രഹണ സമയം 103 മിനിറ്റ് വരെ നീളും. ഈ വർഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ആദ്യത്തേത് ജനുവരിയിലായിരുന്നു.

"https://ml.wikipedia.org/w/index.php?title=ജൂലൈ_2018_ചന്ദ്രഗ്രഹണം&oldid=2837530" എന്ന താളിൽനിന്ന് ശേഖരിച്ചത്