കേരള വനിതാ കമ്മീഷൻ

15:06, 6 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('1990ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ|കേരള വനിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള വനിതാ കമ്മീഷൻ നിയമം, 1990 വകുപ്പ് 5 പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്.

ദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ 1990ൽ കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ ബില്ലിന്റെ തയ്യാറാക്കി. അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ. ആർ. ഗൗരി അമ്മയുടെ മാർഗ്ഗനിർദ്ദേശത്തിലും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി എന്നിവരുടെ നിയമോപദേശത്തിലും, വിവധ വനിതാ സംഘടനകളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുമായിരുന്നു ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ബിൽ 1990ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം 1995 സെപ്തംബർ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരള വനിതാ കമ്മീഷൻ നിയമം പാസ്സായത്. 1996ൽ എ. കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആദ്യ കമ്മീഷൻ രൂപീകരിച്ചു. പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകയുമായ സുഗത കുമാരി അദ്ധ്യക്ഷയായി 1996 മാർച്ച് 3 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു. അദ്ധ്യക്ഷയെ കൂടാതെ, സാമൂഹിക മണ്ഡലത്തിലെ ഉന്നതർ ഉൾപ്പെടുന്ന 3 അംഗങ്ങളും രണ്ട് ഔദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു കമ്മീഷൻ. 1997 ൽ, നിയമപ്രകാരം പുനഃസംഘടിപ്പിക്കപ്പെട്ട കമ്മീഷന്റെ പ്രവർത്തനം അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുശീല ഗോപാലൻ ഉദ്ഘാടനം ചെയ്തു.

"https://ml.wikipedia.org/w/index.php?title=കേരള_വനിതാ_കമ്മീഷൻ&oldid=2730129" എന്ന താളിൽനിന്ന് ശേഖരിച്ചത്