"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
 
=== ഭൂവിജ്ഞാനീയം ===
ഭൂവിജ്ഞാനപരമായി [[സഹാറ|സഹാറാമരുഭൂമി]], അറ്റ്ലസ് പീഠപ്രദേശം എന്നിങ്ങനെ അൽജീരിയയെ രണ്ടായി വിഭജിക്കാം. ഭൗമായുസ്സിലെ പ്രാചീന യുഗങ്ങൾ മുതൽക്കേ കാര്യമായ പ്രതലവ്യതിയാനങ്ങൾക്കു വിധേയമാകാതെ തുടർന്നുപോന്ന ഉറച്ച [[ശില|ശിലാഘടനയാണ്]] സഹാറാപ്രദേശത്തിനുള്ളത്. പ്രീകാംബ്രിയൻ ശിലകളുടെ മേൽ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തിൽ [[സമുദ്രം|സമുദ്രാതിക്രമണത്തിനു]] വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള [[ചുണ്ണാമ്പുകല്ല്]] അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന. ഉത്തര അൽജീരിയ അറ്റ്ലസ് വലന പർവതന(folded mountain)ങ്ങളുടെ ഒരു ഭാഗമാണ്. ഭൂവിജ്ഞാനികളുടെ അഭിപ്രായത്തിൽ സഹാറ, റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലിൽപ്പെട്ട് മടങ്ങി ഉയർന്നു പർവതങ്ങളായിത്തീർന്ന ഒരു ഭൂഅഭിനതിയാണ് അൽജീരിയ. ഈ പർവതന പ്രക്രിയയുടെ കാലം ടെർഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു. ചുണ്ണാമ്പുകല്ല്, [[മണൽക്കല്ല്]] തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത്.
 
=== ഭൂപ്രകൃതി ===
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്