"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 31:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]], [[ചങ്ങനാശ്ശേരി]] താലൂക്കിൽ‍ ഉൾപ്പെടുന്ന പ്രദേശമാണ് '''വാഴപ്പള്ളി'''. [[ചങ്ങനാശ്ശേരി നഗരസഭ|ചങ്ങനാശ്ശേരി നഗരത്തിലും]] [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി പഞ്ചായത്തിലും]] ആയിട്ട് വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കൂറച്ചു ഭാഗങ്ങൾ [[ചങ്ങനാശ്ശേരി നഗരസഭ|ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട്]] ചേരുകയും, ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി ഗ്രാമപഞ്ചായത്താക്കിയും]] പുനഃർമ്മിക്കപ്പെട്ടു.
 
== ചരിത്രം ==
പഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു [[വാഴപ്പള്ളി മഹാക്ഷേത്രം]] സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് [[തിരുവല്ല]] മുതൽ വടക്ക് [[കുറിച്ചി ഗ്രാമപഞ്ചായത്ത്|കുറിച്ചി]] വരെയും, കിഴക്ക് [[തെങ്ങണാൽ|തെങ്ങണ]] മുതൽ പടിഞ്ഞാറ് [[വെളിയനാട് ഗ്രാമപഞ്ചായത്ത്|വെളിയനാട്]] വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ [[പെരുവഴി]] കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾ‍ക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് [[വാഴപ്പള്ളി മഹാദേവക്ഷേത്രം|വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ]] ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും പിന്നീട് നമ്മുക്കു മുതൽക്കൂട്ടായിട്ടുണ്ട്; ഉദാ: [[വാഴപ്പള്ളി ശാസനം]]. [[ചങ്ങനാശ്ശേറി നഗരം|ചങ്ങനാശ്ശേരി നഗരത്തിനെ]] രണ്ടായി തിരിക്കുമ്പോൾ നഗരത്തിന്റെ വടക്കു ഭാഗത്തായി വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. ജാതിവ്യവസ്ഥ, ജന്മിത്വം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു പഴയ വാഴപ്പള്ളി.
 
"https://ml.wikipedia.org/wiki/വാഴപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്