"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
ഡൈനാമോ, ജനറേറ്റർ മുതലായ ഉപകരണങ്ങളെല്ലാം ഇത്തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സാധാരണ [[യാന്ത്രികോർജ്ജം|യാന്ത്രികോർജ്ജത്തെ]] ആണ് ഇത്തരത്തിൽ [[വൈദ്യുതോർജ്ജം]] ആക്കി മാറ്റുന്നത്. [[ജലവൈദ്യുത പദ്ധതി]]കൾ, [[തിരമാല]]യിൽ നിന്നും, [[കാറ്റ്|കാറ്റിൽ]] നിന്നുമുത്പാദിപ്പിക്കുന്ന വൈദ്യുതി മുതലായവയെല്ലാം ഇത്തരത്തിലാണ് ഊർജ്ജ രൂപാന്തരണം നിർവഹിക്കുന്നത്.
 
== വൈദ്യുതി - വിവിധ സങ്കേതങ്ങൾസങ്കേതങ്ങളും മാത്രകളൂം ==
വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതൽ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
* [[വൈദ്യുത ചാർജ്]] (ആംഗലേയം: Electric charge) - ഉപ ആറ്റോമിക കണങ്ങളിൽ അടങ്ങിയിട്ടുള്ള അടിസ്ഥാനപരമായ ഒരു ഗുണം. ഈ ഗുണമാണ് ആ കണങ്ങളുടെ വിദ്യുത്കാന്തിക പ്രതിപ്രവർത്തനങ്ങളെ നിശ്ചയിക്കുന്നത്. ചാർജ് ചെയ്യപ്പെട്ട വസ്തുക്കൾ വൈദ്യുത കാന്തിക ക്ഷേത്രത്താൽ ഉത്തേജിക്കപ്പെടുകയും കൂടതെ അവ വിദ്യുത്കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
* [[വൈദ്യുത പൊട്ടെൻഷ്യൽ]] ([[വോൾട്ടത]] അല്ലെങ്കിൽ വോൾട്ടേജ് എന്ന് സാധാരണയായി പറയുന്നു) - ഒരു സ്ഥിത വൈദ്യുതക്ഷേത്രത്തിലുള്ള (ആംഗലേയം: static electric field) ഊർജ്ജത്തിന്റെ അളവാണ് ഇത്. '''വൈദ്യുത സമ്മർദം''' എന്നും അറിയപ്പെടുന്നു. രണ്ടു വൈദ്യുതാഗ്രങ്ങൾ തമ്മിൽ സമ്മർദ്ദവ്യത്യാസം നിലനിന്നാൽ മാത്രമേ അവ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ കറണ്ട് പ്രവഹിക്കുകയുള്ളൂ. (പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഉയര വ്യത്യാസമുള്ള രണ്ടു ടാങ്കുകളിൽ ഉയരമുള്ള ടാങ്കിൽ നിന്നു താഴെയുള്ള ടാങ്കിലേക്കു വെള്ളം ഒഴുകുന്നതു പോലെ). വൈദ്യുത പൊട്ടൻഷ്യൽ അളക്കുന്നതിനുള്ള മാത്ര [[വോൾട്ട്]] ആണ്.
* [[വൈദ്യുത ധാര]] (ആംഗലേയം: Electric current) - വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങളുടെ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. [[നേർധാരാ വൈദ്യുതി]], [[പ്രത്യാവർത്തിധാരാ വൈദ്യുതി]] എന്നിങ്ങനെ രണ്ട് വിധം വൈദ്യുതധാരകളുണ്ട്
* [[വൈദ്യുത ക്ഷേത്രം]] (ആംഗലേയം: Electric field) - വൈദ്യുത ചാർജ് അതിന്റെ പരിധിയിൽ വരുന്ന ചാർജുള്ള കണികകളിൽ ചെലുത്തുന്ന ബലത്തെ സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്