"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,977 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
ഒരിക്കൻ ഇത്തരം ഒരു നിലപാട് എടുത്തുകഴിഞ്ഞാൽ, ആ നിലപാടു ന്യായീകരിക്കാനും, അത് ആവർത്തിച്ചു പ്രബലപ്പെടുത്തിക്കൊണ്ട്, സ്വന്തം ലോകം സുനിശ്ചിതമാക്കാനും ശ്രമിക്കുന്നു. അത്തരം ജീവിതനിലപാടുകളാണ്, 'സൂത്രക്കളി' (Game) കൾക്കും 'ജീവിതത്തിരക്കഥ'കൾക്കും (Life Script) കാരണമാവുന്നത്.
 
== ജീവിതനാടകങ്ങളും തിരക്കഥകളും ==
(Life Drama and Scripts)
 
ബാല്യകാലത്ത്, മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അദ്ധ്യാപരുടെയും സഹപാഠികളുടെയും പൊതുസമുദായത്തിന്റെയും ഒക്കേ സ്വാധീനങ്ങളില്പെട്ട് സ്വയം എടുക്കുന്ന നിലപാടുകൾ ആധാരമാക്കിയാണ് നാടകമെന്ന പോലെ മിക്കവരുടെയും ജീവിതം നയിക്കുന്നത്. നാടകവേദിയും കഥാപാത്രങ്ങളും തിരക്കഥകളും വ്യത്യസ്ഥമായി വരാം. ജോലിസ്ഥലത്ത് കർക്കശക്കാരനായ കഥാപാത്രം, സ്വന്തം ഗൃഹത്തിൽ, ശാഠ്യക്കാരിയായ മകളുടെ മുൻപിൽ ദുർബ്ബലനായ പിതാവായി മാറുന്നതു കാണാം. കഥാസന്ദർഭങ്ങൽ പലപ്പോഴും ആവർത്തിക്കുന്നതു കാണാം. നേരത്തെ എഴുതിവച്ച കഥയിലെപ്പോലെ സ്ഥിരം കഥാപാത്രങ്ങളെയും കാണാം - സദാവിജയിയുടെ, പരാജിതന്റെ, വില്ലന്റെ ദുർബ്ബലയുടെ, ചൂഷിതന്റെ ഭാഗങ്ങൾ അവതരിക്കുന്നവർ.
 
വ്യക്തികൾക്കു മാത്രമല്ല, കുടുംബങ്ങളിൽ സമുദായങ്ങളിൽ രാജ്യങ്ങൾക്കു പോലും സ്ഥിരം ആവർത്തിക്കുന്ന നിലപാടുകളും തിരക്കഥകളും ഉണ്ട്. "ഞങ്ങളുടെ കുടുംബത്തിലുള്ളവർ ധീരരും ദയാലുക്കളും ആണ്". "ഗ്രാമത്തിലുള്ളവർ പാവങ്ങളാണ്. കൃത്രിമമറിയില്ല, സ്നേഹിച്ചാൽ ഹൃദയം തരും, വെറുത്താൽ തലയറുക്കും' 'തെക്കു നിന്നുള്ള മലയാളികളെ വിശ്വസിച്ചുകൂടാ, ചതിയ്കുന്നവരാണ്". എന്നിങ്ങനെ പൂർവികരുടെ പിതൃഭാവതലത്തിൽ നിന്ന്, തലമുറകൾ കൈമാറിവന്ന ആശയങ്ങളും നിലപാടുകളും നിരവധിയാണ്.
 
== അവലംബം ==
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/998038" എന്ന താളിൽനിന്ന് ശേഖരിച്ചത്