"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196:
മേൽക്കാണിച്ച ജീവിതനിലപാടുകളിൽ, 'ഞാനും നല്ലത്, നിങ്ങളും നല്ലത്' എന്ന ആദ്യത്തെ നിലപാടാൺ യാഥാർഥ്യബോധത്തോടെയുള്ളതും ഏറ്റവും ആരോഗ്യകരവും. മനുഷ്യരുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു, മറ്റുള്ളവരെ അവനവനെപ്പോലെ തന്നെ പരിഗണിക്കുന്നു. ഇത്തരക്കാരുടെ ജീവിതലക്ഷ്യങ്ങളും പ്രതീക്ഷകളും കൂടുതൽ യഥാർത്ഥ്യമുള്ളവയാണ്. അവർക്ക് മറ്റുള്ളവരോട് ഗുണപരമായി ഇടപെടാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുന്നു. എന്നാൽ, ഞാൻ മാത്രമാണു നല്ലത്, മറ്റുള്ളവർ മോശക്കാരാണ് എന്ന രണ്ടാമത്തെ നിലപാടെടുക്കുന്നവർ, താൻ മറ്റുള്ളവരാൽ ക്രൂശിക്കപ്പെട്റ്റവനാണെന്നും, ഇരയാക്കപ്പെട്ടവനാണെന്നും കരുതുന്നു. തന്റെ ദുരിതങ്ങൾക്കെല്ലാം കാരണം മറ്റുള്ളവരാണെന്നു ചിന്തിക്കുന്നു. അതുകൊണ്ട്, അവർ മറ്റുള്ളവരെ ഇരയാക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമലംഘകരും കുറ്റവാളികളും ഇത്തരം ഒരു ആന്തരികമായ ഭയപ്പാടുള്ളവരാണ്. അതിരൂക്ഷമായ ഇത്തരം നിലപാടുള്ളവർ കൊലപാതകം വരെ ചെയ്തു എന്നു വരാം. 'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, മറ്റുള്ളവരെപ്പൊലെ എനിക്കു കഴിവുകളില്ല്,' എന്ന മൂന്നാമത്തെ നിലപാടുള്ളവർ, ജീവിതത്തിൽ നിന്നു പിൻവലിഞ്ഞ്, നിരാശരായിക്കഴിയുന്നു. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വയം ദുർബ്ബലരാണെന്നു കരുതുന്നു. അത്തരം തീവ്രമായ തീരുമാനങ്ങൾ ആത്മഹത്യയിലേക്കു നയിച്ചേക്കാം. 'ആരും ഒന്നിനും കൊള്ളില്ല, ജീവിതം വ്യർത്ഥമാണ്' എന്നൊക്കെയുള്ള തീരുമാനത്തിൽ എത്തിയവർ, ഒരു തരം ചിത്തഭ്രമസദ്ർ^ശമായ ജീവിതം നയിക്കുന്നു. അത്തരം തീരുമാനങ്ങൾ അതിതീഷ്ണമായള്ളവർ കൊലപാതകമോ ആത്മഹത്യയോ ചെയ്തേക്കാം.
 
ഇപ്രകാരം പൊതുവായ നിലപാടുകൾ മാത്രമല്ല, മറ്റു പലകാര്യങ്ങളിലും സദ്ർ^ശമായസദൃശമായ തീരുമാനങ്ങൾ എടുക്കാറുണ്ട്, വിശേഷിച്ച്, സ്ത്രീ-പുരുഷവ്യത്യാസങ്ങളുടെ കാര്യത്തിൽ. 'സ്ത്രീകൾ ചപലകളാണ്". 'പുരുഷ്ന്മാർക്രൂരന്മാരാണ്". "സ്ത്രീകൽ മ്ർ^ദുസ്വഭാവംമൃദുസ്വഭാവം ഉള്ളവരാണ്","ആണുങ്ങൾക്കു മാത്രമേ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയൂ" എന്നു തുടങ്ങിയവ ഉദാഹരണങ്ങൾ.
 
ഒരിക്കൻ ഇത്തരം ഒരു നിലപാട് എടുത്തുകഴിഞ്ഞാൽ, ആ നിലപാടു ന്യായീകരിക്കാനും, അത് ആവർത്തിച്ചു പ്രബലപ്പെടുത്തിക്കൊണ്ട്, സ്വന്തം ലോകം സുനിശ്ചിതമാക്കാനും ശ്രമിക്കുന്നു. അത്തരം ജീവിതനിലപാടുകളാണ്, 'സൂത്രക്കളി' (Game) കൾക്കും 'ജീവിതത്തിരക്കഥ'കൾക്കും (Life Script) കാരണമാവുന്നത്.
"https://ml.wikipedia.org/wiki/വിനിമയാപഗ്രഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്