"അ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,577 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
++
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(++)
{{ആധികാരികത}}
[[ചിത്രം:അ - മലയാള അക്ഷരം.svg|ലഘു|200ബിന്ദു|'''അ''' എന്ന മലയാള അക്ഷരം]]
<!----
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ആദ്യത്തെ [[അക്ഷരം|അക്ഷരമാണ്]] '''അ'''. [[തമിഴ്]], [[കന്നഡ]], [[തെലുഗു]] എന്നീ ദ്രാവിഡഭാഷകളിലും [[സംസ്കൃതം]], [[പാലി]], [[പ്രാകൃതം]], [[അപഭ്രംശം]] എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും [[ഹിന്ദി]], [[ബംഗാളി]], [[മറാഠി]], [[ഗുജറാത്തി]] തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. [[ഹീബ്രുഭാഷ|ഹീബ്രുഭാഷയിലെ]] അലെഫ് (Aleph), [[അറബി ഭാഷ|അറബി ഭാഷയിലെ]] അലിഫ, [[ലത്തീൻ]]-[[ഗ്രീക്ക്]] ഭാഷകളിലെ 'ആൽഫ' (Alpha) എന്നിവയും [[ഇംഗ്ലീഷ്|ഇംഗ്ലീഷിലെ]] 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. [[ബ്രാഹ്മി]], [[ഖരോഷ്ഠി]], [[ഗ്രന്ഥാക്ഷരം]], [[വട്ടെഴുത്ത്]], [[കോലെഴുത്ത്]] എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യിൽ ആകുന്നു.
തരം: ഹ്രസ്വസ്വരം
സമാനാക്ഷരം: ആ
സ്വരചിഹ്നം: ഇല്ല
ഉച്ഛാരണസ്ഥാനം: കണ്ഠ്യം
ഉച്ചാരണം രീതി: തീവ്രയത്നം ?
യുനികോഡ്: U+0D05
--->
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ആദ്യത്തെ അക്ഷരമാണ് '''അ'''. ഇതൊരു ഹ്രസ്വസ്വരമാണ്, ഒരു [[മാത്ര (വ്യാകരണം)|മാത്രയിൽ]] ഉച്ചരിക്കുന്നതും, സ്വയം ഉച്ചാരണക്ഷമങ്ങളാവുന്നതുമായ ശബ്ദങ്ങളെയാണ് [[ഹ്രസ്വസ്വരം]] എന്ന് വിശേഷിപ്പിക്കുന്നത്.
 
[[വ്യഞ്ജനാക്ഷരം|വ്യഞ്ജനാക്ഷരങ്ങളുടെ]] കൂടെ [[സ്വരം]] ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നത്. ഉദാഹരണത്തിന് ക്+ഇ, ക്+ഉ, ക്+ഒ എന്നിവ യഥാക്രമം കി, കു, കൊ, എന്നിങ്ങനെ. എന്നാൽ ഇത്തരം [[സ്വരചിഹ്നം]] ഇല്ലാത്ത ഒരേഒരു സ്വരാക്ഷരമാണ് 'അ'. വ്യഞ്ജനാക്ഷരങ്ങൾ അവയുടെ [[വർണ്ണം|വർണ്ണത്തോടൊപ്പം]] 'അ' എന്ന അക്ഷരം ചേർന്ന രീതിയിൽ എഴുതുന്നതിനാലാണ് സ്വരചിഹ്നം ഇല്ലാതെ വന്നത്. ക,ഖ,ഗ തുടങ്ങിയ അക്ഷരങ്ങൾ ക്+അ, ഖ്+അ, ഗ്+അ, എന്ന രീതിയിൽ പിരിക്കാവുന്നവയാണ്.
 
ഉച്ഛാരണസ്ഥാനമനുസരിച്ച് തരം തിരിക്കുമ്പോൾ [[കണ്ഠ്യം]] എന്ന വർഗ്ഗത്തിലാണ് 'അ' വരുന്നത്. കണ്ഠത്തിൽ നിന്ന്‌ (തൊണ്ടയിൽ നിന്ന്) പുറപ്പെടുന്ന വർണ്ണമായതിനാലാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്. ഉച്ചാരണം രീതി തീവ്രയത്നം.
 
വിവേചകാർഥത്തിൽ സർവനാമങ്ങളുടെ ആദ്യഭാഗമായി കാണപ്പെടുന്ന [[അ]] [[ഇ]] [[ഉ]] എന്നിവയിൽ പെട്ട ഒരു [[ചുട്ടെഴുത്ത്|ചുട്ടെഴുത്താണ്]] 'അ' എന്ന അക്ഷരം. വിവേചകമായി ദൂരെയുള്ള ഒന്നിനെ നിർദ്ദേശിക്കാൻ ഇത് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ‘അവൻ’, ‘അവൾ’, ‘അക്കര’, ‘അപ്പുറം’ തുടങ്ങിയവ പരിഗണിച്ചാൽ 'അ' എന്ന അക്ഷരത്തിന് ‘അടുത്തല്ലാത്ത’ എന്നർഥം ലഭിക്കും.
 
'ന' (ന്+അ) എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിക്കുമ്പോൾ ലഭിക്കുന്ന നിഷേധാർത്ഥം കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു അക്ഷരമാണ് 'അ'. നാമങ്ങളുടെയോ വിശേഷണങ്ങളുടേയോ അവ്യയങ്ങളുടേയോ, ചിലപ്പോൾ ക്രിയകളുടേയോ മുൻപിൽ ചേർത്താൽ വിരുദ്ധാർത്ഥം ലഭിക്കും. ഉദാഹരണത്തിന് അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം, തുടങ്ങിയവ. അതേ സമയം സ്വരങ്ങൾക്കു മുൻപിലാണ് നിഷേധാർത്ഥം കുറിക്കുവാൻ 'അ' ചേർക്കുന്നതെങ്കിൽ 'അൻ' എന്ന് രൂപാന്തരപ്പെടും. ഉദാഹരണത്തിന് അ+ഇഷ്ടം എന്നത് അനിഷ്ടം (അൻ+ഇഷ്ടം) എന്നായിമാറും. എന്നാൽ ഋണീ എന്ന പദത്തിനു മുൻപ് ചേർക്കുമ്പോൾ അഋണി എന്നാണ് എഴുതുന്നത്.
 
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ആദ്യത്തെ [[അക്ഷരം|അക്ഷരമാണ്]] '''അ'''. [[തമിഴ്]], [[കന്നഡ]], [[തെലുഗു]] എന്നീ ദ്രാവിഡഭാഷകളിലും [[സംസ്കൃതം]], [[പാലി]], [[പ്രാകൃതം]], [[അപഭ്രംശം]] എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും [[ഹിന്ദി]], [[ബംഗാളി]], [[മറാഠി]], [[ഗുജറാത്തി]] തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. [[ഹീബ്രുഭാഷ|ഹീബ്രുഭാഷയിലെ]] അലെഫ് (Aleph), [[അറബി ഭാഷ|അറബി ഭാഷയിലെ]] അലിഫ, [[ലത്തീൻ]]-[[ഗ്രീക്ക്]] ഭാഷകളിലെ 'ആൽഫ' (Alpha) എന്നിവയും [[ഇംഗ്ലീഷ്|ഇംഗ്ലീഷിലെ]] 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. [[ബ്രാഹ്മി]], [[ഖരോഷ്ഠി]], [[ഗ്രന്ഥാക്ഷരം]], [[വട്ടെഴുത്ത്]], [[കോലെഴുത്ത്]] എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യിൽ ആകുന്നു.
 
ഇത് ഒരു ഹ്രസ്വസ്വരമാണ്. ഇതിന്റെ സ്ഥാനം കണ്ഠ്യം; ഉച്ചാരണം തീവ്രയത്നം.
 
ഭട്ടോജി ദീക്ഷിതർ തുടങ്ങിയ സംസ്കൃതവൈയാകരണൻമാർ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാൽ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തിൽ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോൾ 'എ'കാരത്തിന്റെ ഛായയിൽ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളിൽ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേർന്ന 'അ'കാരത്തെ മലയാളികൾ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.
 
== അ ഉപയോഗിക്കുന്ന ചില വാക്കുകൾ ==
*[[അമ്മ]]
*അല്ലാഹു
*[[അണ്ണാൻ]]
*അമ്മ
*[[അമ്പിളി]]
*ആലേലൂയ
 
== അവലംബം ==
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/996450" എന്ന താളിൽനിന്ന് ശേഖരിച്ചത്