"കോതാമ്മൂരിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
== അവതരണ സ്വഭാവവും രീതികളും ==
 
പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും; പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. കൃഷിയുമായും കന്നുകാലി വളർത്തുമായും ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.[[ചെറുകുന്ന്]][[അന്നപൂർണ്ണേശ്വരി]]യുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുൾല പാട്ടാണു കോതാമൂരി സംഘം പാടുന്നതെങ്കിലും പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് [[പനിയൻ]]മാർ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകൾ അടങ്ങുന്ന ചോദ്യങ്ങൾക്കുംഗുരുക്കളുടെ ഉത്തരവും ചിലപ്പോൾ ഭക്തിയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരിക്കും.[[തളിപ്പറമ്പ്|തളിപ്പറമ്പപ്പനെ]],പരമശിവനെ [[അന്നപൂർണ്ണേശ്വരി]]യുടെആകർഷണ വലയത്തിൽ വീണുപോയവിട പ്രഭുവായിപ്പോലും കോതാമൂരി സംഘം അവതരിപ്പിക്കും.പ്രത്യുൽ‌പ്പന്നമതിത്വവും, നർമ്മ ഭാവനയും ഉള്ളവർക്ക് മാത്രമേ ഈ കലയിൽ ശോഭിക്കാൻ കഴിയൂ.
 
== കോതാമ്മൂരിയാട്ടത്തിന്റെ ഭാവി ==
"https://ml.wikipedia.org/wiki/കോതാമ്മൂരിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്