"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
* സംഗീതകച്ചേരി നടത്തുന്ന പ്രേക്ഷകമണ്ഡപങ്ങളിൽ നേരിട്ടുള്ള ശബ്ദവും പ്രതിഫലന ശബ്ദവും സമതുലിതമായിരിക്കണം. പ്രതിഫലന ശബ്ദം അന്തരീക്ഷത്തിൽ സമീകൃതമായി വ്യാപിക്കണം. ഇത്തരം കെട്ടിടങ്ങൾക്ക് മാറ്റൊലി സമയം രണ്ട് നിമിഷം വരെ ആകാം.
ചില കെട്ടിടങ്ങൾ ധാരാളം ഉപയോഗങ്ങൾക്ക് ഉപയോഗിക്കേണ്ടിവരുമ്പോൾ അതിന്റെ ശബ്ദശാസ്ത്രപ്രത്യേകതകൾക്ക് രൂപമാറ്റം വരുത്തേണ്ടിവരും. കട്ടിയുള്ള തിരശ്ശീല കെട്ടിയോ അല്ലെങ്കിൽ ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റിയോ ശബ്ദശാസ്ത്രപ്രത്യേകതകൾക്ക് രൂപമാറ്റം വരുത്താം.
===എയ്റോ അക്കൗസ്റ്റിക്സ്===
 
വായുഗതിക ശബ്ദങ്ങളെ സംബന്ധിക്കുന്ന ശാഖയാണിത്. ദ്രാവക പ്രവാഹവും ഒരു ഖര പ്രതലവും തമ്മിലോ രണ്ടു പ്രവാഹങ്ങൾ തമ്മിലോ പരസ്പര പ്രവർത്തനമുണ്ടാകുമ്പോഴാണ് വായുഗതിക ശബ്ദങ്ങൾ ഉണ്ടാകുന്നത്. വ്യോമയാന വിദ്യയിൽ ഇതിനു പ്രത്യേക സാംഗത്യമുണ്ട്. പായുന്ന ജെറ്റ് വിമാനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങളുടെ പഠനവും ശബ്ദത്തിന്റെ വേഗതയിൽ ചരിക്കുന്ന ആഘാത തരംഗങ്ങ(sonic boom)ളുടെ പഠനവും മറ്റും ഉദാഹരണമാണ്. <ref>http://www.aeroacoustics.com/ Aero Acoustics aircraft systems</ref>
 
===എൻജിനീയറിങ് അക്കൗസ്റ്റിക്സ്===
 
മൈക്രോഫോൺ, ഉച്ചഭാഷിണി, ശബ്ദലേഖി, ഗ്രാമഫോൺ തുടങ്ങിയ ശബ്ദ ഉത്പാദന,നിർണയന ഉപകരണങ്ങളുടെ പഠനം,സംവിധാനം,നിർമാണം മുതലായവ ഉൾ പ്പെടുന്നു.വൈദ്യുതിയുപയോഗിച്ചുള്ള ശബ്ദപഠനങ്ങളെല്ലാം ഈ വകുപ്പിൽ പ്പെടുന്നു <ref>Engineering acoustics [http://acosoc.org/TechComm/EATC/]</ref>
 
===പാരിസ്ഥിതിക ധ്വാനികം===
 
[[മനുഷ്യൻ|മനുഷ്യനു]] ബുദ്ധിമുട്ടുളവാക്കുന്ന വിധത്തിൽ ചുറ്റുപാടും ഉണ്ടാകുന്ന ഒച്ചകൾ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള പഠനം. ഫാക്ടറികൾ, നിർമാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന [[യന്ത്രം|യന്ത്രങ്ങൾ]], വാഹനങ്ങൾ തുടങ്ങിയവ നഗരങ്ങളിൽ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നു. യന്ത്രങ്ങളിൽ ശബ്ദാവശോഷണ ക്ഷമതയുള്ള ഘടകങ്ങൾ ഉപയോഗിച്ചും ചലനക്ഷമമായ യന്ത്രഭാഗങ്ങളുടെ ശ്രദ്ധാപൂർവമായ രൂപകല്പന വഴിയും ശബ്ദമലിനീകരണം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഈ ശാഖയുടെ മുഖ്യ വിഷയമാണ്.<ref>Environmental acoustics [http://www.enviraco.com/]</ref>
 
===അന്തർജലീയ ധ്വാനികം===
 
[[ജലം|ജലത്തിലൂടെയുള്ള]] ശബ്ദതരംഗങ്ങളുടെ പ്രേഷണത്തെ സംബന്ധിക്കുന്ന പഠനം. ശബ്ദപ്രേഷണത്തിനു വളരെ അനുയോജ്യമായ ഒരു മാധ്യമമാണ് ജലം. വായുവിനെക്കാൾ അഞ്ചിരട്ടി വേഗത്തിലാണ് ശബ്ദം ജലത്തിലൂടെ സഞ്ചരിക്കുന്നത്. ജലത്തിന്റെ ലവണത, താപനില, ആഴം എന്നിവ ശബ്ദത്തിന്റെ വേഗത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ഹൈഡ്രോഫോൺ ഉപയോഗിച്ചാണ് അന്തർജലീയ ശബ്ദങ്ങൾ നിർണയിക്കുന്നത്. ഭൂചലനങ്ങൾ, ജലോപരിതലത്തിലെ വാതങ്ങൾ, മഞ്ഞുകട്ടകളുടെ വേർപെടൽ, സമുദ്രജീവികൾ എന്നിവയാണ് നൈസർഗിക അന്തർജലീയ ശബ്ദസ്രോതസ്സുകൾ. [[കപ്പൽ|കപ്പലുകളും]] അന്തർവാഹിനികളും കൂടാതെ ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള നാവിക പ്രവർത്തനങ്ങൾ, സമുദ്ര ഖനനം തുടങ്ങിയവയും ജലത്തിനുള്ളിലെ കൃത്രിമ ശബ്ദസ്രോതസ്സുകളാണ്. ജലത്തിലെ ശബ്ദതരംഗങ്ങളുടെ പഠനം ജലജീവികളുടെ സവിശേഷതകൾ മനസ്സിലാക്കാനും ജലയാനങ്ങളുടെ സ്ഥാനനിർണയത്തിനും മാർഗനിർദേശത്തിനും ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു. <ref>Underwater acoustics [http://www.pmel.noaa.gov/vents/acoustics/tutorial/tutorial.html]</ref>
 
===സംഗീത ധ്വാനികം===
 
സംഗീതത്തിന്റെ ഭൗതിക വശങ്ങൾ വിശദമാക്കുന്ന ധ്വാനിക ശാഖയാണിത്. ശബ്ദത്തെ സംഗീതമാക്കുന്നതെങ്ങനെയെന്നു ഈ പഠനശാഖയാണ് ഗവേഷണവിഷയമാക്കുന്നത്. സംഗീതോപകരണങ്ങളുടെ ശബ്ദം, മനുഷ്യശബ്ദം (സംഭാഷണവും ആലാപനവും) ഇവ ശ്രോതാവിലുളവാക്കുന്ന പ്രഭാവം, സംഗീതത്തിന്റെ കംപ്യൂട്ടർ വിശ്ലേഷണം, ആവൃത്തി വിശ്ലേഷണം, രൂപ വിശ്ലേഷണം, സംഗീത ശബ്ദങ്ങളുടെ സംശ്ലേഷണം തുടങ്ങിയവ ഈ ശാഖയുടെ പരിധിയിൽ പെടുന്നു.<ref>musical acoustics [http://www.phys.unsw.edu.au/music/]</ref>
 
===മനോ ധ്വാനികം===
 
ശബ്ദം ഉണർത്തുന്ന സംവേദനങ്ങളെ മനഃശാസ്ത്രപരമായി പഠിക്കുന്ന ശാഖയാണിത്.<ref>Psycho acoustics [http://www.appliedmusic.com/psycho.html]</ref>
 
===ബയോ അക്കൗസ്റ്റിക്സ്===
 
[[മൃഗം|മൃഗങ്ങൾ]] പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെക്കുറിച്ചുള്ള പഠനം. ശബ്ദമുപയോഗിച്ചുള്ള ആശയ വിനിമയം, മൃഗങ്ങളിലെ ശബ്ദോത്പാദന അവയവങ്ങളുടെയും ശ്രവണേന്ദ്രിയങ്ങളുടെയും ഘടനയും പ്രവർത്തനവും, കൃത്രിമവും പ്രകൃതിജന്യവുമായ ശബ്ദങ്ങൾ മൃഗങ്ങളിലുളവാക്കുന്ന പ്രഭാവത്തിന്റെ ധ്വാനികപഥ നിർണയം മുതലായവയൊക്കെ ഈ ശാഖയിൽ ഉൾപ്പെടുന്നു. സമീപകാലത്ത് പെരുമാറ്റ ജീവശാസ്ത്രജ്ഞരുടെ ശ്രദ്ധയെ വളരെയധികം ആകർഷിച്ച ഒരു ശാഖയാണിത്. മൃഗങ്ങളുടെ സാമൂഹിക ജീവശാസ്ത്രത്തിൽ ജന്തുശബ്ദങ്ങൾക്ക് നിർണായകമായ പങ്കുണ്ട് എന്ന് ഇവരുടെ പഠനങ്ങൾ വെളിവാക്കുന്നു. ജീവനം, ഇരതേടൽ, ഇണതേടൽ, പ്രതിരോധം തുടങ്ങിയവയ്ക്കൊക്കെ ജന്തുക്കൾ ശബ്ദത്തെ ആശ്രയിക്കുന്നു. മൃഗങ്ങളുടെ ആശയവിനിമയ രീതിയെക്കുറിച്ചുള്ള അറിവ് സ്വഭാവശാസ്ത്രം (ethology) പരിണാമ ജീവശാസ്ത്രം, നാഡീജീവശാസ്ത്രം എന്നീ രംഗങ്ങളിൽ പ്രയോജനപ്രദമാണ്.<ref>Bio acoustics [http://www.pmel.noaa.gov/vents/acoustics/whales/bioacoustics.html]</ref>
 
===ബയോ മെഡിക്കൽ അക്കൗസ്റ്റിക്സ്===
 
[[രോഗം|രോഗനിർണയ]]-ചികിത്സാരംഗങ്ങളിൽ ശബ്ദത്തിന്റെ പ്രയോഗ സാധ്യതകൾ ആരായുന്ന പഠനശാഖയാണിത്. ചികിത്സാരംഗത്ത് അൾട്രാസോണികത്തിന്റെ സാധ്യതകൾ അനന്തമാണ്. തീവ്രതയേറിയ (high intensity) അൾട്രാസോണിക തരംഗങ്ങൾ കേന്ദ്രീകരിച്ചു (focussed) നടത്തുന്ന ചികിത്സകൾ (HIFU- High Intencity Focussed Ultrasound therapy) [[വൈദ്യശാസ്ത്രം]] കൈവരിച്ചിട്ടുള്ള ഒരു നൂതന നേട്ടമാണ്. ചികിത്സയ്ക്കായി അൾട്രാസോണിക തരംഗങ്ങൾ ഉപയോഗിക്കുന്നതുവഴി, എക്സറേ പോലുള്ള അയോണീകരണരശ്മികൾ (ionizing radiations) ഉപയോഗിക്കുമ്പോൾ ഉളവാക്കുന്ന കലകളുടെ അപചയം പോലുള്ള പാർശ്വഫലങ്ങൾ ഒഴിവാക്കാനാവും. അൾട്രാസോണികതരംഗങ്ങൾ യാന്ത്രിക കമ്പനങ്ങൾ (mechanical vibrations) ആകയാൽ ഒരു അയോണീകരണ വികിരണമല്ല. അൾട്രാസോണിക തരംഗങ്ങളുടെ ഈ ഗുണമാണ് ഇതിനെ ഗർഭനിർണയം പോലുള്ള സൂക്ഷ്മസംവേദന സാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രയോജനപ്രദമാക്കുന്നത്. സന്ധിവേദന, അർബുദം, ട്യൂമർ, രക്തസ്രാവം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് അൾട്രാസോണിക തരംഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.<ref>Biomedical acoustics [http://acosoc.org/TechComm/BATC/]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്