"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ഏറ്റവും പഴക്കംചെന്ന ഭൗതികശാസ്ത്രങ്ങളിലൊന്നായ അക്കൗസ്റ്റിക്സിന്റെ വേരുകൾ ഗ്രീക് സംസ്ക്കാരത്തിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്. ''കേൾവിയുമായി ബന്ധപ്പെട്ട'' എന്ന അർഥം വരുന്ന ഗ്രീക് പദമായ ''അക്കൗസ്റ്റിക്കോസി''ൽ (akoustikos) നിന്നാണ് അക്കൗസ്റ്റിക്സ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്. അക്കൗസ്റ്റിക്സിനെ കുറിച്ച് പ്രാചീന ശാസ്ത്രജ്ഞർക്കും വാസ്തുശില്പികൾക്കും ഉണ്ടായിരുന്ന ജ്ഞാനത്തിനു തെളിവാണ് ഗ്രീക്-റോമൻ ആംഫിതിയെറ്ററുകൾ. വ്യത്യസ്ത ശബ്ദവീചികൾ ഉപയോഗപ്പെടുത്തി [[സംഗീതം]] സൃഷ്ടിക്കുവാൻ അനേകം നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ സാധിച്ചിരുന്നു. ബി.സി. 6-ം ശതകത്തിൽ ജീവിച്ചിരുന്ന പിത്തഗറസ് വികസിപ്പിച്ച സംഗീത സ്കെയിൽ ഏറെ പ്രശസ്തമാണ്. മധ്യകാലത്ത് മറ്റു ശാസ്ത്രശാഖകളെപ്പോലെ വളർച്ച മുരടിച്ചുപോയ അക്കൗസ്റ്റിക്സും നവോത്ഥാനത്തോടെ പുത്തനുണർവു നേടി.
 
ക്രി.മു. നാലാം ശതകത്തിൽ [[ഗ്രീക്ക്]] വാസ്തുകാരനായ [[പോളിക്ലീറ്റോസ് ദ ജുനിയർ]] ശബ്ദശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിച്ച് [[എപ്പിദാവ്റസ്|എപ്പിദാവ്റസിൽ]] 14000 പേർക്കിരിക്കാവുന്ന ഒരു നാടകശാല നിർമ്മിച്ചു. വേദിയിലുണ്ടാക്കുന്ന ശബ്ദം ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ ഏറ്റവും പിൻനിരയിലുള്ളവർക്ക് പോലും വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു. ചുണ്ണാമ്പ് കല്ലു കൊണ്ടാണ് ഇതിന്റെ ഇരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇരിപ്പിടത്തിലെ ചുളിവുകളും മടക്കുകളും ചെറിയ ആവൃത്തിയുള്ള ശബ്ദത്തെ തടഞ്ഞ് നിർത്തുന്നു. അതേസമയം ചുണ്ണാമ്പ് കല്ല് കൂടുതൽ ആവൃത്തിയുള്ള ശബ്ദത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കലാകാരന്റെ ശബ്ദം മാത്രം കേള്വിക്കാരനിൽ എത്തുന്നതിന് സഹായിക്കുന്നു. എപ്പിദാവ്റസിലുള്ള ഈ നാടകശാലയുടെ രഹസ്യം 2007 ലാണ് കണ്ടെത്തിയത്.<ref>{{cite news| url=http://www.livescience.com/history/070405_greeks_acoustics.html| title=Mystery of Greek Amphitheater's Amazing Sound Finally Solved| first= Tom| last= Chao| publisher=LiveScience| date= 2007-04-05| accessdate=2007-04-05}}</ref>
 
[[പ്രമാണം:Tubo Escape.jpg|left|thumb|135px|കാറിലെ സൈലൻസർ ‍]]
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്