"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
==രൂപകല്പന==
മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി മണ്ഡപവിധി എന്ന നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായത്തില്‍ പറയുന്നു. വികൃഷ്ടം (ദീര്‍ഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയില്‍ 108 കോല്, 64 കോല്, 32 കോല്‍` എന്ന കണക്കില്‍ ജേഷ്ഠ, മദ്ധ്യം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.
 
അളവ്‌ കോല്‍കണക്കിലും ദണ്ഡ്‌കണക്കിലും ആകാം. ദീര്‍ഘചതുരംതന്നെ 108 കോല്, 108 ദണ്ഡ്‌, 64 കോല്, 64 ദണ്ഡ്‌, 32 കോല്, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോള്‍ കൂത്തമ്പലം പതിനെട്ട്‌ തരത്തില്‍ നിര്‍മ്മിക്കാം. ജേഷ്ഠം വലിയതും, മദ്ധ്യം ഇടത്തരവും, കനിഷ്ടം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.
 
വലുത്‌ ദേവന്മാര്‍ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യര്‍ കഥാപാത്രങ്ങളാകുമ്പോള്‍ കൂത്തമ്പലത്തിന്‍റെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതില്‍കവിഞ്ഞ അളവില്‍ നാട്യമണ്ഡപം നിര്‍മ്മിക്കാന്‍ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. റംഗം അകലത്തായാല്‍ സംഭാഷണം അവ്യക്തമാകും. നടന്‍റെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാന്‍ കഴിയില്ല. മൂന്ന്‌ തരം കൂത്തമ്പലത്തെപ്പറ്റി പറഞ്ഞതില്‍ അറുപത്തിനാല് കോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതന്‍ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേള്‍ക്കുകയും മുഖഭാവങ്ങള്‍ ബംഗിയായി കാണുകയും ചെയ്യാം.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്