"പി. ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| occupation = [[കവി]], [[ഗാനരചയിതാവ്]], [[ചലച്ചിത്രസംവിധായകൻ]]
}}
[[മലയാളം|മലയാള]] ഗാനശാഖക്ക് തന്റേതായ സംഭാവന ചെയ്ത പ്രതിഭാശാലിയായിരുന്നു '''പി. ഭാസ്കരൻ''' (ഭാസ്കരൻ മാസ്റ്റർ, 1924 മെയ് 21- 2007 ഫെബ്രുവരി 25). പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ഇന്ദിരശാരദ, മക്കൾ രാജീവൻ, വിജയൻ, [[അജിതൻ]], രാധിക. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, [[ആകാശവാണി]] പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിന്റെ]] സ്ഥാപക ചെയർമാനായും, [[കെ.എഫ്.ഡി.സി|കെ.എഫ്.ഡി.സിയുടെ]] ചെയർമാനായും, [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി ദിനപത്രത്തിന്റെ]] പത്രാധിപരായും, [[ജയകേരളം മാസിക]], [[ദീപിക വാരിക]] എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
== രാഷ്ട്രീയ പ്രവർത്തനം ==
വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച ''വയലാർ ഗർജ്ജിക്കുന്നു'' എന്ന സമാഹാരം [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ദിവാൻ [[സി.പി. രാമസ്വാമി അയ്യർ]] നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി.
"https://ml.wikipedia.org/wiki/പി._ഭാസ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്