"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
ലോറന്റ് സമമിതി ഉപയോഗിക്കുമ്പോൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾപഠിക്കാൻ [[പ്രകാശസ്തൂപിക]] എന്ന സങ്കല്പം ഉപയോഗിക്കാം.(ചിത്രം കാണുക).പ്രകാശസ്തൂപികയിലെ ഓരോ പ്രക്രിയ(event) A യ്ക്കും ,പ്രകാശത്തെക്കാൾ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന തരംഗങ്ങൾ വഴി അതിനെ സ്വാധീനിക്കുന്നതോ അത് സ്വാധീനിക്കുന്നതോ ആയ പ്രക്രിയ(ചിത്രത്തിൽ B )കളും അത്തരത്തിലുള്ള ഒരു സ്വാധീനവും സാധ്യമല്ലാത്ത പ്രക്രിയകളും ഉണ്ടാകാം.(ചിത്രത്തിൽ C) ഈ പ്രക്രിയകൾ നിരീക്ഷകനെ ആശ്രയിക്കുന്നില്ല.<ref>{{Harvnb|Rindler|1991|loc=sec. 22}}, {{Harvnb|Synge|1972|loc=ch. 1 and 2}}</ref> സ്വതന്ത്രചലനത്തിലുള്ള ഒരു വസ്തുവിന്റെ പ്രകാശസ്തൂപികയിലുള്ള വേൾഡ് ലൈനുകളുപയോഗിച്ച് സ്ഥലകാലത്തിന്റെ സെമി റൈമാനിയൻ മെട്രിക് നിർമ്മിക്കാം.
 
ഗുരുത്വാകർഷണത്തിന്റെ അഭാവത്തിലാണ് വിശിഷ്ട ആപേക്ഷികത നിർവ്വചിക്കപ്പെട്ടിരിക്കുന്നത് .ഗുരുത്വാകർഷണബലം കൂടി പരിഗണിക്കുമ്പോൾപ്രകാശസ്തൂപികയിലെ [[പ്രകാശസദൃശം|പ്രകാശസദൃശ]] (time-like) രേഖകൾക്ക് വളവുണ്ടാകുന്നതായി കാണാം.അതായത് ഗുരുത്വാകർഷണത്തിന്റെ ആവിർഭാവം സ്ഥല-കാലജ്യാമിതിക്ക് വളവ് ഉണ്ടാക്കുന്നു.<ref>{{Harvnb|Ehlers|1973|loc=sec. 1.4}}, {{Harvnb|Schutz|1985|loc=sec. 5.1}}</ref>
 
ആദ്യകാലത്ത് സ്വതന്ത്രപതനത്തിലൂടെ നിർവചിക്കപ്പെട്ട വ്യൂഹങ്ങളും വിശിഷ്ടസിദ്ധാന്തം പ്രായോഗികമായ വ്യൂഹങ്ങളും ഒന്നു തന്നെയാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാൽ വിശിഷ്ട സിദ്ധാന്തത്തിലെ വ്യൂഹങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടു തന്നെ ഗുരുത്വാകർഷണമണ്ഡലത്തിൽക്കൂടി സഞ്ചരിക്കുമ്പോൾ [[പ്രകാശം|പ്രകാശ]]ത്തിന്റെ [[ആവൃത്തി]]ക്കുണ്ടാകുന്ന മാറ്റം([[gravitational redshift]]) വിശദീകരിക്കാൻ കഴിഞ്ഞു.കൃത്യമായ പരീക്ഷണങ്ങളിലൂടെ സ്വതന്ത്രപതനവ്യൂഹങ്ങൾ വിശിഷ്ട ആപേക്ഷികതയിലെ വ്യൂഹങ്ങൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു.ഈ തെളിവിന്റെ സാമാന്യപ്രസ്താവന,വിശിഷ്ട ആപേക്ഷികസിദ്ധാന്തത്തിലെ നിയമങ്ങൾ സ്വതന്ത്രമായി നിപതിക്കുന്ന വ്യൂഹങ്ങളിലും പ്രായോഗികമാണെന്ന സിദ്ധാന്തം ,[[തുല്യതാ തത്വം|ഐൻസ്റ്റീന്റെ തുല്യതാ തത്വം]](Einstein equivalence principle) എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/995153" എന്ന താളിൽനിന്ന് ശേഖരിച്ചത്