"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,793 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
പകർപ്പ് മാറ്റുന്നു http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754
('അബദ്ധ പ്രസ്താവന' എന്ന പ്രയോഗം ഒഴിവാക്കുന്നു.)
(പകർപ്പ് മാറ്റുന്നു http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754)
2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.<br />
3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക<br />
 
== നിയോഗിച്ച പ്രദേശം ==
ഇപ്പോൾ ട്രാൻസ് ജോർഡാൻ (Trans Jordan) എന്ന് അറിയപ്പെടുന്നതും ഇറാഖിന്റെയും ഫസ്തീനിന്റെയും മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ പ്രദേശമായിരുന്നു ലൂത്ത് ജനതയുടെ അധിവാസ ഗേഹം. അവരുടെ തലസ്ഥാന നഗരിക്ക് `[[സദൂം]]` എന്നപേരാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ചാവുകടലിന്(Dead Sea) സമീപത്തെവിടെയോ ആണത് സ്ഥിതിചെയ്തിരുന്നത്. അഥവാ ഇപ്പോൾ ചാവുകടലിൽ മുങ്ങിപ്പോയിരിക്കാം. [[തൽമൂദ്|തൽമൂദി]]ൽ പറയുന്നു: `സദൂമി`ന്നു പുറമേ നാല് വൻ നഗരങ്ങൾകൂടി അവർക്കുണ്ടായിരുന്നു. ആ നഗരങ്ങൾക്ക് മധ്യേയുള്ള പ്രദേശം ഹൃദയഹാരിയായ പൂങ്കാവനമായിരുന്നു. നാഴികകളോളം പച്ചപുതച്ചുനിൽക്കുന്ന ആ തോട്ടത്തിന്റെ സൌന്ദര്യ ലഹരിയിൽ ആരും മതിമറന്നുപോകുമായിരുന്നു.` എന്നാൽ ഇന്നവരുടെ പേരും കുറിയും ലോകത്തുനിന്ന് പാടേ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ശരിക്കുമെവിടെയായിരുന്നു അവരുടെ വാസസ്ഥലമെന്നുപോലും ഇപ്പോൾ നിർണിതമല്ല. ചാവുകടൽ മാത്രമാണ് ആ ജനതയുടെ സ്മാരകമായി ഇന്നും അവശേഷിക്കുന്നത്. അതിന് ഇപ്പോഴും `ബഹ്റുലൂത്ത്`(ലോത്തിന്റെ [[കടൽ]]) എന്നു പറഞ്ഞുവരുന്നു. ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഇറാഖി ൽനിന്ന് പിതൃവ്യനോടൊപ്പം ലൂത്തും പുറപ്പെട്ടു; കുറച്ചുകാലം [[സിറിയ]], [[ഈജിപ്ത്]], [[ഫലസ്തീൻ]] എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി പ്രബോധന പരിശീലനം നേടി. അനന്തരം പ്രവാചകത്വ പദവിയിൽ നിയുക്തനായ അദ്ദേഹത്തിൽ വഴിപിഴച്ച ആ ജനതയുടെ സംസ്കരണ ബാധ്യത അർപ്പിതമായി. സോദോമുകാരെ `ലൂത്തിന്റെ ജനം` എന്നു വിളിക്കുന്നത് അദ്ദേഹത്തിന് അവരുമായി വൈവാഹികബന്ധമുള്ളതുകൊണ്ടായിരിക്കാം. ഖുർആൻ പ്രകാരമുള്ള ലൂത്ത് നബിയുടെ ചരിത്രവും ബൈബിൾ പഴയ നിയമത്തിലെ [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തിപ്പുസ്തകത്തിൽ]] വിവരിക്കപ്പെടുന്ന ലോത്തിന്റെ ചരിത്രവും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് . അതിലൊന്ന് ഇബ്രാഹിം അഥവാ [[അബ്രഹാം|അബ്രഹാമിനോട്]] പിണങ്ങിക്കൊണ്ടാണദ്ദേഹം `സദൂം` പ്രദേശത്തേക്ക് പോയതെന്നാണ് (ഉൽപത്തി: 13: 1-12). ഈ പ്രസ്താവനയെ ഖുർആൻ അംഗീകരിക്കുന്നില്ല. അല്ലാഹു പ്രവാചകനായി നിശ്ചയിച്ചിട്ടാണദ്ദേഹം അങ്ങോട്ട് പോയതെന്നത്രെ ഖുർആൻ പറയുന്നത്.<ref>[http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754 തഫ്ഹിമുൽ ഖുർആൻ]</ref>
 
==ഖുർആനിലെ അവലംബം==
ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/994097" എന്ന താളിൽനിന്ന് ശേഖരിച്ചത്