"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങൾ ചേർക്കുന്നു.
കണ്ണി - ജിംനേഷ്യം (വിദ്യാലയം)
വരി 22:
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള എർലാൻഗെൺ എന്ന സ്ഥലത്തുള്ള സാധാരണ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ കുടുംബത്തിൽ ജൊഹാൻ വോൾഫ്‌ഗാംഗ് ഓമിന്റെയും മരിയ എലിസബെത്ത് ബെക്കിന്റെയും മകനായി 1789 മാർച്ച് 17-ന് ജോർജ് സൈമൺ ഓം ജനിച്ചു. ജോർജ് സൈമൺ ഓമിന്റെ സഹോദരരിൽ പലരും ശൈശവദശയിൽ തന്നെ മൃത്യുവിനിരയായി. ജോർജ് സൈമണെക്കൂടാതെ അവശേഷിച്ചത് പിൽക്കാലത്ത് പ്രശസ്ത ഗണിതജ്ഞനായി മാറിയ ഇളയ സഹോദരൻ [[മാർട്ടിൻ ഓം |മാർട്ടിനും]] സഹോദരി എലിസബെത്ത് ബാർബറയും മാത്രമാണ്. ജോർജ് സൈമണിന്റെ മാതാവ് അദ്ദേഹത്തിന്റെ പത്താം വയസ്സിലും മരണമടഞ്ഞു.
 
പിതാവായ ജൊഹാൻ ഓം ഔദ്യോഗികവിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ലെങ്കിലും സ്വശ്രമങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിലും തന്റെ മക്കൾക്ക് അവ പകർന്നു നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ജൊഹാൻ ഓമിന്റെ പഠിപ്പിക്കലുകൾ മക്കളായ ജോർജ് സൈമണും മാർട്ടിനും അവരുടെ ചെറുപ്രായത്തിൽ തന്നെ [[ഗണിതശാസ്ത്രം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[തത്വശാസ്ത്രം]] എന്നീ വിഷയങ്ങളിൽ മികച്ച അറിവ് കെട്ടിപ്പടുക്കുവാൻ സഹായകരമായി. തുടർന്ന് ജോർജ് സൈമൺ തന്റെ 11 മുതൽ 15 വരെയുള്ള വയസ്സിൽ ''എർലാൻഗെൺ [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനംവിദ്യാലയം)|ജിംനേഷ്യം]]'' എന്ന വിദ്യാഭ്യാസകേന്ദ്രത്തിലെ പഠനത്തിലേർപ്പെട്ടു. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും നേടുവാൻ സാധിച്ചില്ല. തന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന ജൊഹാൻ ഓം, മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകൾ പ്രാപ്യമാകുന്നതിന് വേണ്ടി ജോർജ് സൈമണെ [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാൻഡിലേക്ക്]] അയച്ചു. 1806 സെപ്തംബറിൽ ഗോട്ട്സ്റ്റാഡ്റ്റ് ബൈ നൈദോ(Gottstadt bei Nydau) എന്ന സ്ഥലത്തുള്ള ഒരു സ്കൂളിൽ ഗണിതാധ്യാപകനായി ജോർജ് സൈമൺ ജോലിയിൽ പ്രവേശിച്ചു. 1809 മാർച്ചിൽ സ്കൂളിലെ അധ്യാപനത്തിൽ നിന്നും വിടുതൽ നേടിയ അദ്ദേഹം ന്യുചാറ്റെൽ( Neuchâtel) എന്ന സ്ഥലത്ത് സ്വകാര്യ ട്യൂട്ടർ എന്ന തൊഴിൽ തെരഞ്ഞെടുത്തു. രണ്ടു വർഷക്കാലം ഈ തൊഴിലിൽ തുടർന്നപ്പോഴും അദ്ദേഹം [[ലിയോനാർഡ് യൂളർ|യൂളർ]], [[പിയറി സൈമൺ ലാപ്ലാസ്|ലാപ്ലാസ്]] തുടങ്ങിയവരുടെ ഗവേഷണവിഷയങ്ങൾ പഠിക്കുന്നതിനും സമയം കണ്ടെത്തി.
 
1811-ൽ ജർമ്മനിയിൽ മടങ്ങിയെത്തിയ അദ്ദേഹം എർലാൻഗെൺ സർവ്വകലാശാലയിൽ ലെക്ചറർ ജോലി സ്വീകരിച്ചു. അധ്യാപകവൃത്തിയിൽ പ്രവേശിച്ച് അധിക നാളാകുന്നതിന്റെ മുൻപ് തന്നെ തന്റെ ഗവേഷണപഠനങ്ങൾക്ക് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിച്ചു. പക്ഷേ തന്റെ ഗവേഷണശ്രമങ്ങളും സർവ്വകലാശാലയിലെ അധ്യാപകവൃത്തിയും ഒത്തിണക്കി കൊണ്ടുപോകാൻ ബുദ്ധിമുട്ടാണന്ന് തോന്നിയ അദ്ദേഹം മൂന്നു സെമസ്റ്ററുകൾക്ക് ശേഷം ലെക്ചറർ ജോലി ഉപേക്ഷിച്ചു. എന്നാൽ ബവേറിയൻ സംസ്ഥാനസർക്കാർ അദ്ദേഹത്തിന് ബാംബെർഗ് എന്ന സ്ഥലത്തുള്ള ഒരു സ്കൂളിൽ ഗണിത-ഭൗതികശാസ്ത്ര അധ്യാപന്റെ ജോലി വാഗ്ദാനം ചെയ്തു. 1813 ജനുവരിയിൽ ഈ ജോലിയിൽ പ്രവേശിച്ചെങ്കിലും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന ഈ സ്കൂളിലെ ജോലിയിൽ പൂർണ്ണതൃപ്തനല്ലായിരുന്ന ജോർജ് സൈമൺ ഓം ജ്യാമിതി(Geometry)യിൽ ഒരു പ്രാഥമികപഠനഗ്രന്ഥം തയ്യാറാക്കുവാൻ താത്പര്യമെടുത്തു. അതു തന്റെ യഥാർത്ഥകഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായി അദ്ദേഹം കരുതിയിരുന്നു. 1816 ഫെബ്രുവരിയിൽ ഈ സ്കൂൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ബവേറിയൻ സർക്കാർ അദ്ദേഹത്തെ ബാംബെർഗിൽ തന്നെയുള്ള മറ്റൊരു സ്കൂളിൽ ഗണിതാധ്യാപനത്തിൽ സഹായിക്കുന്നതിനായി നിയമിച്ചു
 
തുടർന്ന്, തന്റെ പൂർത്തിയായ ഗവേഷണങ്ങളുടെ രേഖകൾ ജോർജ് സൈമൺ ഓം അക്കാലത്ത് [[പ്രഷ്യ|പ്രഷ്യയിലെ]] രാജാവായിരുന്ന ഫ്രെഡറിക്ക് വില്യം മൂന്നാമന് അയച്ചു കൊടുത്തു. ജോർജിന്റെ ഗവേഷണങ്ങളിൽ ആകൃഷ്ടനായ വില്യം മൂന്നാമൻ രാജാവ് 1817 സെപ്തംബർ 11-ന് അദ്ദേഹത്തിന് കോളോൺ എന്ന സ്ഥലത്തുള്ള ''ജെസ്യൂട്ട് [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനംവിദ്യാലയം)|ജിംനേഷ്യത്തിൽ]]'' ജോലി വാഗ്ദാനം നൽകി. മികച്ച നിലവാരം പുലർത്തിയിരുന്ന ഈ കലാലയത്തിലെ സുസജ്ജമായ ഭൗതികശാസ്ത്ര പരീക്ഷണശാല അദ്ദേഹത്തിന് ഒരനുഗ്രഹമായി മാറി. തന്റെ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള കളരിയായി അവിടുത്തെ സൗകര്യങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി. 1827-ൽ ''ഗാൽവനിക് പരിപഥത്തിന്റെ ഗണിതശാസ്ത്രാന്വേഷണം (Galvanic Circuit Investigated Mathematically)'' എന്ന ഗവേഷണരേഖ പ്രസിദ്ധപ്പെടുത്തി. വൈദ്യുതിയെക്കുറിച്ചുള്ള അതുവരെയുള്ള തന്റെ എല്ലാ സിദ്ധാന്തങ്ങളും ഓം ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു. .നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഗവേഷണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നില്ല കലാലയധികൃതർ സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഇവിടുത്തെ ജോലി രാജി വെച്ച ജോർജ് ഓം 1833-ൽ ന്യൂറെംബർഗിലെ പോളിടെക്നിക്ക് സ്കൂളിലെ ജോലിയിൽ പ്രവേശിച്ചു. 1852-ൽ അദ്ദേഹം മ്യൂണിച്ച് സർവ്വകലാശാലയിലെ പരീക്ഷണ ഭൗതികശാസ്ത (experimental physics) വകുപ്പിൽ പ്രൊഫസറായി നിയമിതനായി. മ്യൂണിച്ചിൽ വെച്ച് 1854-ൽ അന്തരിച്ച അദ്ദേഹത്തെ ആൾട്ടെർ സഡ്ഫ്രൈഡ്‌ഹോഫ് (Alter Südfriedhof) എന്ന ശ്മശാനത്തിൽ സംസ്കരിച്ചു.
==അംഗീകാരങ്ങൾ==
1827-ൽ ''ഗാൽവനിക് പരിപഥത്തിന്റെ ഗണിതശാസ്ത്രാന്വേഷണം'' പ്രസിദ്ധീകരിച്ചതിന് ശേഷം ഓമിന്റെ ഗവേഷണഫലങ്ങൾ വൈദ്യുതിയുടെ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സ്വാധീനിച്ചു തുടങ്ങിയെങ്കിലും ശാസ്ത്രലോകത്ത് നിന്ന് ആദ്യം വലിയ അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നില്ല. എന്നാൽ കാലക്രമത്തിൽ ലണ്ടനിലെ റോയൽ സൊസൈറ്റി (The Royal Society of London for Improving Natural Knowledge) അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ പ്രാധാന്യം തിരിച്ചറിയുകയും 1841-ലെ അവരുടെ കോപ്ലേ കീർത്തിമുദ്ര (Copley Medal) അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.<ref name=Copley>[http://www-groups.dcs.st-and.ac.uk/~history/Societies/CopleyMedal.html കോപ്ലേ മെഡൽ ജേതാക്കളുടെ പട്ടിക]</ref> 1842-ൽ ജോർജ് ഓമിന് റോയൽ സൊസൈറ്റിയുടെ വിദേശ അംഗത്വവും 1845-ൽ ബവേറിയൻ അക്കാഡമി ഓഫ് സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസിന്റെ പൂർണ അംഗത്വവും ലഭിച്ചു.
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്