"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
തുടർന്ന്, തന്റെ പൂർത്തിയായ ഗവേഷണങ്ങളുടെ രേഖകൾ ജോർജ് സൈമൺ ഓം അക്കാലത്ത് [[പ്രഷ്യ|പ്രഷ്യയിലെ]] രാജാവായിരുന്ന ഫ്രെഡറിക്ക് വില്യം മൂന്നാമന് അയച്ചു കൊടുത്തു. ജോർജിന്റെ ഗവേഷണങ്ങളിൽ ആകൃഷ്ടനായ വില്യം മൂന്നാമൻ രാജാവ് 1817 സെപ്തംബർ 11-ന് അദ്ദേഹത്തിന് കോളോൺ എന്ന സ്ഥലത്തുള്ള ''ജെസ്യൂട്ട് [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യത്തിൽ]]'' ജോലി വാഗ്ദാനം നൽകി. മികച്ച നിലവാരം പുലർത്തിയിരുന്ന ഈ കലാലയത്തിലെ സുസജ്ജമായ ഭൗതികശാസ്ത്ര പരീക്ഷണശാല അദ്ദേഹത്തിന് ഒരനുഗ്രഹമായി മാറി. തന്റെ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള കളരിയായി അവിടുത്തെ സൗകര്യങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി. 1827-ൽ ''ഗാൽവനിക് പരിപഥത്തിന്റെ ഗണിതശാസ്ത്രാന്വേഷണം (Galvanic Circuit Investigated Mathematically)'' എന്ന ഗവേഷണരേഖ പ്രസിദ്ധപ്പെടുത്തി. വൈദ്യുതിയെക്കുറിച്ചുള്ള അതുവരെയുള്ള തന്റെ എല്ലാ സിദ്ധാന്തങ്ങളും ഓം ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു. .നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഗവേഷണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നില്ല കലാലയധികൃതർ സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഇവിടുത്തെ ജോലി രാജി വെച്ച ജോർജ് ഓം 1833-ൽ ന്യൂറെംബർഗിലെ പോളിടെക്നിക്ക് സ്കൂളിലെ ജോലിയിൽ പ്രവേശിച്ചു. 1852-ൽ അദ്ദേഹം മ്യൂണിച്ച് സർവ്വകലാശാലയിലെ പരീക്ഷണ ഭൗതികശാസ്ത (experimental physics) വകുപ്പിൽ പ്രൊഫസറായി നിയമിതനായി. മ്യൂണിച്ചിൽ വെച്ച് 1854-ൽ അന്തരിച്ച അദ്ദേഹത്തെ ആൾട്ടെർ സഡ്ഫ്രൈഡ്‌ഹോഫ് (Alter Südfriedhof) എന്ന ശ്മശാനത്തിൽ സംസ്കരിച്ചു.
==അംഗീകാരങ്ങൾ==
1827-ൽ ''ഗാൽവനിക് പരിപഥത്തിന്റെ ഗണിതശാസ്ത്രാന്വേഷണം'' പ്രസിദ്ധീകരിച്ചതിന് ശേഷം ഓമിന്റെ ഗവേഷണഫലങ്ങൾ വൈദ്യുതിയുടെ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സ്വാധീനിച്ചു തുടങ്ങിയെങ്കിലും ശാസ്ത്രലോകത്ത് നിന്ന് ആദ്യം വലിയ അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നില്ല. എന്നാൽ കാലക്രമത്തിൽ ലണ്ടനിലെ റോയൽ സൊസൈറ്റി (The Royal Society of London for Improving Natural Knowledge) അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ പ്രാധാന്യം തിരിച്ചറിയുകയും 1841-ലെ അവരുടെ കോപ്ലേ കീർത്തിമുദ്ര (Copley Medal) അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. 1842-ൽ ജോർജ് ഓമിന് റോയൽ സൊസൈറ്റിയുടെ വിദേശ അംഗത്വവും 1845-ൽ ബവേറിയൻ അക്കാഡമി ഓഫ് സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസിന്റെ പൂർണ അംഗത്വവും ലഭിച്ചു.
 
ജോർജ് സൈമൺ ഓമിന്റെ ബഹുമാനാർത്ഥം electrical resistance അഥവാ വൈദ്യുതപ്രതിരോധത്തിന്റെ അന്താരാഷ്ട്ര ഏകകത്തെ [[ഓം (ഏകകം)|ഓം]] എന്നും നാമകരണം ചെയ്തിരിക്കുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്