"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
ഒരു റാലിയുടെ തുടക്കത്തിൽ സെർവ് ചെയ്യുന്നയാളും (സെർവർ) സെർവ് സ്വീകരിക്കുന്നയാളും (റിസീവർ) കളിക്കളത്തിൽ കോണോടുകോണായി നിൽക്കുന്നു. ഷട്ടിൽകോക്ക് റിസീവറുടെ സെർവീസ് കോർട്ടിൽ വീഴുന്ന തരത്തിൽ സെർവർ ഷട്ടിൽകോക്കിനെ അടിക്കുന്നു. സെർവ് ചെയ്ത ശേഷം ഷട്ടിൽ താഴെ വീഴുമ്പോൾ ആ റാലി അവസാനിക്കുകയും റാലി ജയിച്ചയാൾക്ക് ഒരു പോയിന്റ് ലഭിക്കുകയും ചെയ്യുന്നു. സെർവർ ഒരു റാലി തോൽക്കുമ്പോൾ സെർവ് ചെയ്യാനുള്ള അവസരം അയാളുടെ എതിരാളിക്ക് ലഭിക്കുന്നു. സെർവറുടെ സ്കോർ ഇരട്ടസംഖ്യയാവുമ്പോൾ അയാൾ വലത്തെ സെർവീസ് കോർട്ടിൽ നിന്നും ഒറ്റസംഖ്യയാവുമ്പോൾ ഇടത്തെ സെർവീസ് കോർട്ടിൽ നിന്നും സെർവ് ചെയ്യുന്നു.
[[File:Monsterscore.jpg|thumb]]
ഡബിൾസിൽ സെർവ് ചെയ്യുന്ന ടീം ഒരു റാലി ജയിക്കുകയാണെങ്കിൽ അതേ കളിക്കാരൻ തന്നെ സെർവീസ് കോർട്ട് മാറി ഇതര എതിരാളിക്ക് സെർവ് ചെയ്യുന്നു. എതിരാളികൾ റാലി ജയിക്കുകമ്പോൾ, അവരുടെ പുതിയ സ്കോർ ഇരട്ടയാണെങ്കിൽ വലത്തെ സെർവീസ് കോർട്ടിലുള്ള കളിക്കാരനും ഒറ്റയാണെങ്കിൽ ഇടത്തെ സെർവീസ് കോർട്ടിലുള്ള കളിക്കാരനും സെർവ് ചെയ്യുന്നു. കളിക്കാരുടെ സെർവീസ് കോർട്ട് നിശ്ചയിക്കുന്നത് മുമ്പത്തെ റാലി തുടങ്ങുന്നതിനു മുമ്പുള്ള അവരുടെ സ്ഥാനം കണക്കാക്കിയാണ്. റാലി കഴിഞ്ഞ ശേഷം അവർ എവിടെ നിൽക്കുന്നു എന്ന് പരിഗണിക്കാറില്ല. ഈ രീതിയിൽ കളിക്കുമ്പോൾ ഒരു ടീമിന് സെർവ് തിരിച്ചുകിട്ടുന്ന അവസരത്തിൽ സെർവ് ചെയ്യുന്നത് കഴിഞ്ഞ തവണ സെർവ് ചെയ്ത കളിക്കാരന്റെ പങ്കാളിക്കായിരിക്കുംപങ്കാളിയായിരിക്കും.
 
സ്കോർ 20-20 ആവുകയാണെങ്കിൽ, ഒരാൾ രണ്ടു പോയിന്റ് മുന്നിട്ടു നിൽക്കുന്നതു വരെയോ (ഉദാഹരണം: 24-22), 30 പോയിന്റ് എത്തുന്നതു വരെയോ കളി തുടരും (30-29 ഒരു വിജയസ്കോറാണ്).
"https://ml.wikipedia.org/wiki/ബാഡ്മിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്