"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169:
അധികാലബ്ദിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള തന്റെ ഭാഷ്യം [[ബെഹിസ്തുൻ ലിഖിതം|ബെഹിസ്തുൻ ലിഖിതത്തിൽ]] ദാരിയസ് വിശദീകരിക്കുന്നുണ്ട്. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു. സെപ്റ്റംബർ 29-ന് അധികാരത്തിലേറിയതിനു ശേഷം സാമ്രാജ്യത്തിന്റെ വിവിധകോണുകളിൽ ദാരിയസിനെതിരായി പല അട്ടിമറിശ്രമങ്ങളും നടക്കുകയും, ദാരിയസ് തന്റെ സേനാനായകരോടോത്ത്ത് ഇവയെല്ലാം ഒരു വർഷത്തിനുള്ളിൽ അടിച്ചമർത്തിയെന്നും ബെഹിസ്തൂൻ ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
എന്നാൽ കാംബൈസസിന്റെ പിൻ‌ഗാമിയായിരുന്ന ബർദിയയുടെ നിരവധി എതിരാളികളിൽ ഒരാൾ മാത്രമായിരുന്നു ദാരിയസ് എന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. സമാനരായ മറ്റ് എതിരാളികളിൽ നിന്നും വ്യത്യസ്തനായി, ഹഖാമനീഷ്യൻ വംശത്തിൽ ജനിച്ചു എന്നതും, ഒരു ഹഖാമനീഷ്യൻ തലസ്ഥാനത്തു വച്ച് രാജാവിനെ വധിക്കാൻ സാധിച്ചു എന്നതും ദാരിയസിന് താരതമ്യേന എളുപ്പത്തിൽ രാജപദവിയും കൊട്ടാരവും മറ്റു അധികാരസ്ഥാപനങ്ങളുടേയും നിയന്ത്രണം പിടിച്ചടക്കുന്നത് താരതമ്യേന എളൂപ്പമായി. ദാരിയസ് വധിച്ച ബർദിയ, കാംബൈസസിന്റെ യഥാർത്ഥ സഹോദരൻ തന്നെയായിരുന്നെന്നും, ദാരിയസിനെതിരെ എന്നുഎന്ന് അദ്ദേഹം പറയുന്ന കലാപങ്ങൾ യഥാർത്ഥത്തിൽ ബർദിയക്കെതിരായി തുടങ്ങിയതാണെന്നും കരുതപ്പെടുന്നു.<ref name=afghans7/>.
 
മുൻ‌കാലത്തെപ്പോലെ മെഡിയക്കാരുടെ അടിമകളായി വീണ്ടും മാറാതിരിക്കാൻ ദാരിയസിന്റെ അധികാരലബ്ദി പേർഷ്യക്കാർക്ക് സഹായകരമായെന്നാണ് ഹെറോഡോട്ടസ് അഭിപ്രായപ്പെടുന്നത്.പേർഷ്യക്കാരേയും സിഥിയരേയും ഒരു പോലെ വിശ്വാസത്തിലേടുക്കാൻ സാധിച്ചതാണ് ദാരിയസിന്റെ പ്രധാന നേട്ടം. വടക്കും തെക്കുമായി വിഘടിച്ചു നിന്ന സാമ്രാജ്യത്തെ ഏകീകരിക്കാൻ ദാരിയസിന്റെ നേതൃത്വത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകപിതാവായും ദാരിയസ് വിലയിരുത്തപ്പെടുന്നു<ref name=afghans7/>.
 
=== മറ്റു ചക്രവർത്തിമാർ ===
{| class="wikitable" border="1"
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്