"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== സ്വത്ത് സമ്പാദിക്കാനുള്ള അവകാശം ==
ധനസമ്പാദനത്തിൽ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. ഖുർആൻ വ്യക്തമാക്കുന്നു: 'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്' (4:32). ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല' (മഹല്ലി: 9/507).
 
== അനന്തരാവകാശം ==
ഇസ്ലാമിന് മുമ്പ് സ്ത്രീകൾക്ക് അനന്തര സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല; എന്നാൽ ഇസ്ലാം പുരുഷനെ പോലെ സ്ത്രീകൾക്കും അനന്തരസ്വത്തിൽ ന്യായമായ അവകാശങ്ങളുണ്െടന്ന് പ്രഖ്യാപിച്ചു. 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്' (4:7).
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്