"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
ആദമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ പ്രേരിപ്പിച്ചത് ഭാര്യ ഹവ്വയാണെന്നും അങ്ങനെ മനുഷ്യ സമൂഹത്തിന്റെ മുഴുവൻ നിർഭാഗ്യത്തിനും കാരണക്കാരി സ്ത്രീയാണെന്നുമുള്ള ചില മതങ്ങളുടെ സങ്കൽപത്തെ ഇസ്ലാം നിരാകരിക്കുന്നു. ഹവ്വയെക്കാളുപരി ആദമിനാണ് ഉത്തരവാദിത്വമുള്ളതെന്ന് ഖുർആൻ വ്യക്തമാക്കുന്നു: 'നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നൽകിയിരുന്നു. എന്നാൽ അദ്ദേഹമത് വിസ്മരിച്ചുകളഞ്ഞു. നാം അദ്ദേഹത്തിൽ നിശ്ചയദാർഢ്യം കണ്ടില്ല' (20:115). 'പിശാച് അദ്ദേഹത്തെ വ്യാമോഹിപ്പിച്ചു. അവൻ പറഞ്ഞു: ഓ, ആദം താങ്കൾക്കു നിത്യജീവനും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചു തരെട്ടെയോ?' അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ ഫലം ഭുജിച്ചു' (20:120).
 
== സ്വത്ത് സമ്പാദിക്കാനുള്ള അവകാശം ==
ധനസമ്പാദനത്തിൽ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. ഖുർആൻ വ്യക്തമാക്കുന്നു: 'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്' (4:32). ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല' (മഹല്ലി: 9/507).
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്