"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
 
=== കാംബൈസസ് രണ്ടാമൻ, ബർദിയ ===
ബി.സി.ഇ. 530-ൽ സൈറസ് മരണമടഞ്ഞതിനുശേഷം [[കാംബൈസസ് രണ്ടാമൻ]] അദ്ദേഹത്തിന്റെ പിൻ‌ഗാമിയായി.<ref name=afghans7/> ബി.സി.ഇ. 525-ൽ കാംബൈസസ്, ഈജിപ്ത്, ആക്രമിച്ച് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.<ref name=camb>{{cite book|title=The Persians: an introduction|author=Maria Brosius|publisher=Taylor & Francis|year=2006|pages=13 (at the bottom of the page)|url=http://books.google.com/books?id=9vnCeA_Z73cC&pg=PA13&dq=Cambyses+II+death&hl=en&ei=Ml80Ta3ID4SBlAf41tnLDA&sa=X&oi=book_result&ct=result&resnum=2&ved=0CCsQ6AEwAQ#v=onepage&q=Cambyses%20II%20death&f=false}}</ref>

ബി.സി.ഇ. 522 വരെ കാംബൈസസ് അധികാരത്തിലിരുന്നു.<ref name=afghans6/>. തനിക്കെതിരെയുള്ള ഒരു കലാപം അടിച്ചമർത്തുന്നതിനായി ഈജിപ്തിലേക്ക് പോയ കാംബൈസസ് രണ്ടാമൻ, തന്റെ സേനയോടൊപ്പം അവിടെ നിന്ന് പേർഷ്യയിലേക്ക് തിരിക്കുമ്പോഴാണ് ബി.സി.ഇ. 522-ൽ അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാംബൈസസിന്റെ സഹോദരനായ '''[[ബാർദിയ]]''' ആണ് ഈ കലാപം നയിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ([[ഹെറോഡോട്ടസ്]] ബാർദിയയെ '''സ്മെർദിസ്''' എന്നാണ് വിളിക്കുന്നത്). കാംബൈസസിന്റെ മരണശേഷം ഉടൻ തന്നെ അതായത് ബി.സി.ഇ. 522 ജൂലൈ ഒന്നാം തിയതി ബർദിയ രാജാവായി അധികാരത്തിലേറി. എന്നാൽ ബർദിയയുടെ ഭരണം ഏതാനും മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ.<ref name=afghans7/>.
 
തന്റെ സഹോദരൻ കാംബൈസസ് അധികാരത്തിലിരിക്കുമ്പോൾ, ബർദിയ, വടക്ക് [[സിഥിയൻ]] ഭൂരിപക്ഷപ്രദേശത്തെ സത്രപ് ആയിരുന്നു. കാംബൈസസിനെതിരെ ബർദിയ കലാപത്തിനു പുറപ്പെട്ടപ്പോൾ കൂട്ടായി മെഡിയൻ നേതാക്കളേയും വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളിലെ മറ്റു സത്രപരേയും കൂട്ടുപിടിച്ചിരുന്നു. ഇങ്ങനെ സാമ്രാജ്യത്തിന്റെ വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളും തെക്കുള്ള പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ഒരു ചേരിപ്പോര് ഉടലെടുത്തു. ഈ സാഹചര്യം ബർദിയയും, പിന്നീട് [[ദാരിയസ് ഒന്നാമൻ|ദാരിയസ് ഒന്നാമനും]] അടക്കമുള്ള നേതാക്കൾ നന്നായി മുതലെടുത്തു എന്നു വേണം കരുതാൻ.
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്