"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
== ബഹുഭാര്യത്വം ഇസ്ലാമിൽ ==
വൈയക്തികവും സാമൂഹികവുമായ അനിവാര്യകാരണങ്ങളാൽ ഇസ്ലാം പുരുഷന് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദം നൽകുന്നു. ബഹുഭാര്യാത്വം ആദ്യമായി അനുവദിച്ച മതമല്ല ഇസ്ലാം. ഇസ്ലാമിന് മുമ്പും അധികമതങ്ങളും സമൂഹങ്ങളും ഒന്നിൽകൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നത് അനുവദനീയമായി കണ്ടിരുന്നു. എന്നാൽ ഇസ്ലാം ഭാര്യമാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വെക്കുകയും അവരോടുള്ള പെരുമാറ്റ മര്യാദകൾ ആവിഷ്കരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 'അനാഥകളുടെ കാര്യത്തിൽ നീതിപാലിക്കാൻ കഴിയുകയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം നിങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളിൽനിന്ന് രണ്േടാ മൂന്നോ നാലോ വീതം വിവാഹം കഴിച്ചുകൊള്ളുക. എന്നാൽ അവർക്കിടയിൽ നീതിപാലിക്കാൻ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിൽ ഒരു സ്ത്രീയെ മാത്രം കല്യാണം കഴിക്കുക (4:2,3).
 
=== നീതി പാലനം ===
ഇസ്ലാം നീതിയെ ബഹുഭാര്യാത്വത്തിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം, സഹശയനം, ചെലവിന് നൽകൽ, പെരുമാറ്റം തുടങ്ങിയവയിലെല്ലാം ഭാര്യമാർക്കിടയിൽ തുല്യത പാലിക്കേണ്ടതാണ്. അതിന് കഴിയാത്തവൻ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്