"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148:
=== സൈറസ് ===
{{main|മഹാനായ സൈറസ്}}
ഹഖാമനീഷ്യൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയാണ് മഹാനായ സൈറസ് എന്നറിയപ്പെടുന്ന സൈറസ് രണ്ടാമൻ. ബി.സി.ഇ. 559-ൽ അധികാരമേറ്റ അദ്ദേഹം ബി.സി.ഇ. 549/550-ൽ മെഡിയൻ രാജാവായ അസ്റ്റെയേജെസിനെപരാജയപ്പെടുത്തി. [[ഹെറോഡോട്ടസ്അസ്റ്റെയേജെസിനെ{{സൂചിക|ഹെറോഡോട്ടസിന്റെ]]൫}} അഭിപ്രായത്തിൽ സൈറസ്, അസ്റ്റയേജസിന്റെ പൗത്രനാണ്പരാജയപ്പെടുത്തി.<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7- Opening up to the west=96-108|url=http://books.google.com/books?id=9kfJ6MlMsJQC&lpg=PP1&pg=PA96#v=onepage&q&f=false}}</ref>‌. ഈ വിജയത്തോടെ ഹഖാമനീഷ്യൻ സാമ്രാജ്യം വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരികളായി<ref name=afghans6/>. പടിഞ്ഞാറൻ തുർക്കിയിലെ ലിഡീയ മുതൽ കിഴക്കൻ ഇറാൻ വരെയും വടക്ക് അർമേനിയൻ മലകൾ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വലിയ ഭൂപ്രദേശമാണ് സൈറസിന്റെ അധീനതയിലായത്. സൈറസ് ആക്രമിച്ചു കീഴടക്കിയതാണോ അതോ മെഡിയരിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണോ എന്ന് നിശ്ചയമില്ലെങ്കിലും ബി.സി.ഇ. 530-ൽ സൈറസിന്റെ മരണസമയത്ത്, ഇന്നത്തെ അഫ്ഘാനിസ്ഥാനും സമീപപ്രദേശങ്ങളും ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. ഇറാനിയൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗങ്ങളിലെ സൈറസിന്റെ പടയോട്ടങ്ങളെപ്പറ്റി നിരവധി കഥകളുണ്ട്. കാബൂളീന് വടക്കുള്ള കാപിസയിലെ കോട്ട സൈറസ് തകർത്തു എന്നും ഇന്നത്തെ ഖോഡ്സെന്റിനടുത്ത് (പഴയ ലെനിനാബാദ്) സിർ ദാര്യയുടെ തീരത്ത് സൈറസ് ഒരു കോട്ട പണിതിട്ടുണ്ട്. സൈറസിന്റെ മരണവും ഈ കിഴക്കൻ ഭാഗങ്ങളിൽ വച്ചായിരുന്നു. ഇന്നത്തെ ഇറാന്റെ വടക്കുഭാഗത്തുള്ള കാരാകും മരുഭൂമിയിലെവിടെയോ വച്ചാണ് സൈറസിന്റെ മരണം സംഭവിച്ചതെന്നും കരുതുന്നു. പെർസെപോളിസിന് വടക്കുള്ള പാസർഗഡേയിലെ തന്റെ കൊട്ടരവളപ്പിലാണ് സൈറസിന്റെ മൃതദേഹം അടക്കം ചെയ്തത്. ഇവിടെ ഇദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.<ref name=afghans7/>.
 
=== കാംബൈസസ് രണ്ടാമൻ, ബർദിയ ===
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്