"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
പിതാവായ ജൊഹാൻ ഓം ഔദ്യോഗികവിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ലെങ്കിലും സ്വശ്രമങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിലും തന്റെ മക്കൾക്ക് അവ പകർന്നു നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ജൊഹാൻ ഓമിന്റെ പഠിപ്പിക്കലുകൾ മക്കളായ ജോർജ് സൈമണും മാർട്ടിനും അവരുടെ ചെറുപ്രായത്തിൽ തന്നെ [[ഗണിതശാസ്ത്രം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[തത്വശാസ്ത്രം]] എന്നീ വിഷയങ്ങളിൽ മികച്ച അറിവ് കെട്ടിപ്പടുക്കുവാൻ സഹായകരമായി. തുടർന്ന് ജോർജ് സൈമൺ തന്റെ 11 മുതൽ 15 വരെയുള്ള വയസ്സിൽ ''എർലാൻഗെൺ [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യം]]'' എന്ന വിദ്യാഭ്യാസകേന്ദ്രത്തിലെ പഠനത്തിലേർപ്പെട്ടു. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും നേടുവാൻ സാധിച്ചില്ല. തന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന ജൊഹാൻ ഓം, മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകൾ പ്രാപ്യമാകുന്നതിന് വേണ്ടി ജോർജ് സൈമണെ [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാൻഡിലേക്ക്]] അയച്ചു. 1806 സെപ്തംബറിൽ ഗോട്ട്സ്റ്റാഡ്റ്റ് ബൈ നൈദോ(Gottstadt bei Nydau) എന്ന സ്ഥലത്തുള്ള ഒരു സ്കൂളിൽ ഗണിതാധ്യാപകനായി ജോർജ് സൈമൺ ജോലിയിൽ പ്രവേശിച്ചു. 1809 മാർച്ചിൽ സ്കൂളിലെ അധ്യാപനത്തിൽ നിന്നും വിടുതൽ നേടിയ അദ്ദേഹം ന്യുചാറ്റെൽ( Neuchâtel) എന്ന സ്ഥലത്ത് സ്വകാര്യ ട്യൂട്ടർ എന്ന തൊഴിൽ തെരഞ്ഞെടുത്തു. രണ്ടു വർഷക്കാലം ഈ തൊഴിലിൽ തുടർന്നപ്പോഴും അദ്ദേഹം [[ലിയോനാർഡ് യൂളർ|യൂളർ]], [[പിയറി സൈമൺ ലാപ്ലാസ്|ലാപ്ലാസ്]] തുടങ്ങിയവരുടെ ഗവേഷണവിഷയങ്ങൾ പഠിക്കുന്നതിനും സമയം കണ്ടെത്തി. 1811-ൽ ജർമ്മനിയിൽ മടങ്ങിയെത്തിയ അദ്ദേഹം എർലാംഗെൺ സർവ്വകലാശാലയിൽ ലെക്ചറർ ജോലി സ്വീകരിച്ചു. അധ്യാപകവൃത്തിയിൽ പ്രവേശിച്ച് അധിക നാളാകുന്നതിന്റെ മുൻപ് തന്നെ തന്റെ ഗവേഷണപഠനങ്ങൾക്ക് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിച്ചു. പക്ഷേ തന്റെ ഗവേഷണശ്രമങ്ങളും സർവ്വകലാശാലയിലെ അധ്യാപകവൃത്തിയും ഒത്തിണക്കി കൊണ്ടുപോകാൻ ബുദ്ധിമുട്ടാണന്ന് തോന്നിയ അദ്ദേഹം മൂന്നു സെമസ്റ്ററുകൾക്ക് ശേഷം ലെക്ചറർ ജോലി ഉപേക്ഷിച്ചു. എന്നാൽ ബവേറിയൻ സംസ്ഥാനസർക്കാർ അദ്ദേഹത്തിന് ബാംബെർഗ് എന്ന സ്ഥലത്തുള്ള ഒരു സ്കൂളിൽ ഗണിത-ഭൗതികശാസ്ത്ര അധ്യാപന്റെ ജോലി വാഗ്ദാനം ചെയ്തു. 1813 ജനുവരിയിൽ ഈ ജോലിയിൽ പ്രവേശിച്ചെങ്കിലും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന ഈ സ്കൂളിലെ ജോലിയിൽ പൂർണ്ണതൃപ്തനല്ലായിരുന്ന ജോർജ് സൈമൺ ഓം ജ്യാമിതി(Geometry)യിൽ ഒരു പ്രാഥമികപഠനഗ്രന്ഥം തയ്യാറാക്കുവാൻ താത്പര്യമെടുത്തു. അതു തന്റെ യഥാർത്ഥകഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായി അദ്ദേഹം കരുതിയിരുന്നു. 1816 ഫെബ്രുവരിയിൽ ഈ സ്കൂൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ബവേറിയൻ സർക്കാർ അദ്ദേഹത്തെ ബാംബെർഗിൽ തന്നെയുള്ള മറ്റൊരു സ്കൂളിൽ ഗണിതാധ്യാപനത്തിൽ സഹായിക്കുന്നതിനായി നിയമിച്ചു
 
തുടർന്ന്, തന്റെ പൂർത്തിയായ ഗവേഷണങ്ങളുടെ രേഖകൾ ജോർജ് സൈമൺ ഓം അക്കാലത്തെ [[പ്രഷ്യ|പ്രഷ്യയിലെ]] രാജാവായിരുന്ന ഫ്രെഡറിക്ക് വില്യം മൂന്നാമന് അയച്ചു കൊടുത്തു. ജോർജിന്റെ ഗവേഷണങ്ങളിൽ ആകൃഷ്ടനായ വില്യം മൂന്നാമൻ രാജാവ് 1817 സെപ്തംബർ 11-ന് അദ്ദേഹത്തിന് കോളോൺ എന്ന സ്ഥലത്തുള്ള ജെസ്യൂട്ട് [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യത്തിൽ]] ജോലി വാഗ്ദാനം നൽകി.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്