"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള എർലാംഗെൺ എന്ന സ്ഥലത്തുള്ള സാധാരണ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ കുടുംബത്തിൽ ജൊഹാൻ വോൾഫ്‌ഗാംഗ് ഓമിന്റെയും മരിയ എലിസബെത്ത് ബെക്കിന്റെയും മകനായി 1789 മാർച്ച് 17-ന് ജോർജ് സൈമൺ ഓം ജനിച്ചു. ജോർജ് സൈമൺ ഓമിന്റെ സഹോദരരിൽ പലരും ശൈശവദശയിൽ തന്നെ മൃത്യുവിനിരയായി. ജോർജ് സൈമണെക്കൂടാതെ അവശേഷിച്ചത് പിൽക്കാലത്ത് പ്രശസ്ത ഗണിതജ്ഞനായി മാറിയ ഇളയ സഹോദരൻ [[മാർട്ടിൻ ഓം |മാർട്ടിനും]] സഹോദരി എലിസബെത്ത് ബാർബറയും മാത്രമാണ്. ജോർജ് സൈമണിന്റെ മാതാവ് അദ്ദേഹത്തിന്റെ പത്താം വയസ്സിലും മരണമടഞ്ഞു.
 
പിതാവായ ജൊഹാൻ ഓം ഔദ്യോഗികവിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ലെങ്കിലും സ്വശ്രമങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിലും തന്റെ മക്കൾക്ക് അവ പകർന്നു നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ജൊഹാൻ ഓമിന്റെ പഠിപ്പിക്കലുകൾ മക്കളായ ജോർജ് സൈമണും മാർട്ടിനും അവരുടെ ചെറുപ്രായത്തിൽ തന്നെ [[ഗണിതശാസ്ത്രം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[തത്വശാസ്ത്രം]] എന്നീ വിഷയങ്ങളിൽ മികച്ച അറിവ് കെട്ടിപ്പടുക്കുവാൻ സഹായകരമായി. തുടർന്ന് ജോർജ് സൈമൺ തന്റെ 11 മുതൽ 15 വരെയുള്ള വയസ്സിൽ ''എർലാൻഗെൺ [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യം]]'' എന്ന വിദ്യാഭ്യാസകേന്ദ്രത്തിൽ പഠനത്തിലേർപ്പെട്ടു. പക്ഷേ ഇവിടുത്തെ പഠനത്തിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും നേടുവാൻ സാധിച്ചില്ല. തന്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന ജൊഹാൻ ഓം, മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകൾ പ്രാപ്യമാകുന്നതിന് വേണ്ടി ജോർജ് സൈമണെ [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാൻഡിലേക്ക്]] അയച്ചു.
 
 
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്