"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ഒരു പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു '''ജോർജ് സൈമൺ ഓം''' ([[ഇംഗ്ലീഷ്]]:Georg Simon Ohm) (17 മാർച്ച് 1789 - 6 ജൂലൈ 1854). ഹൈസ്കൂൾ അധ്യാപകനായിരുന്ന ഓം, തന്റെ ഗവേഷണങ്ങൾ ആരംഭിച്ചത് ആയടുത്ത കാലത്ത് [[അലസ്സാൻഡ്രോ വോൾട്ടോ]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച [[വൈദ്യുതരാസ സെൽ]] (Electrochemical cell) ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വഴിയാണ്. സ്വയം നിർമ്മിച്ച ഉപകരണം മുഖേനെ അദ്ദേഹം, ഒരു ചാലകത്തിലൂടെ(Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനവുമായി(Voltage) നേർ അനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തി. ഈ ബന്ധമാണ് ഇപ്പോൾ [[ഓമിന്റെ നിയമം]] എന്ന് അറിയപ്പെടുന്നത്.
==ജീവിതരേഖ==
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള എർലാംഗെൺ എന്ന സ്ഥലത്തുള്ള സാധാരണ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ കുടുംബത്തിൽ ജൊഹാൻ വോൾഫ്‌ഗാംഗ് ഓമിന്റെയും മരിയ എലിസബെത്ത് ബെക്കിന്റെയും മകനായി 1789 മാർച്ച് 17-ന് ജോർജ് സൈമൺ ഓം ജനിച്ചു. പിതാവായ ജൊഹാൻ ഓം ഔദ്യോഗികമായി വിദ്യാഭ്യാസം നേടിയിരുന്നില്ലെങ്കിലും സ്വശ്രമങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിലും തന്റെ മക്കൾക്ക് അവ പകർന്നു നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ജോർജ് സൈമൺ ഓമിന്റെ സഹോദരരിൽ പലരും ശൈശവദശയിൽ തന്നെ മൃത്യുവിനിരയായി. ജോർജ് സൈമണെക്കൂടാതെ അവശേഷിച്ചത് പിൽക്കാലത്ത് പ്രശസ്ത ഗണിതജ്ഞനായി മാറിയ ഇളയ സഹോദരൻ [[മാർട്ടിൻ ഓം |മാർട്ടിനും]] സഹോദരി എലിസബെത്ത് ബാർബറയും മാത്രമാണ്. ജോർജ് സൈമണിന്റെ മാതാവ് അദ്ദേഹത്തിന്റെ പത്താം വയസ്സിലും മരണമടഞ്ഞു.
 
 
പിതാവായ ജൊഹാൻ ഓം ഔദ്യോഗികവിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ലെങ്കിലും സ്വശ്രമങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിലും തന്റെ മക്കൾക്ക് അവ പകർന്നു നൽകുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ജൊഹാൻ ഓമിന്റെ പഠിപ്പിക്കലുകൾ മക്കളായ ജോർജ് സൈമണും മാർട്ടിനും അവരുടെ ചെറുപ്രായത്തിൽ തന്നെ [[ഗണിതശാസ്ത്രം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[തത്വശാസ്ത്രം]] എന്നീ വിഷയങ്ങളിൽ മികച്ച അറിവ് കെട്ടിപ്പടുക്കുവാൻ സഹായകരമായി. തുടർന്ന് ജോർജ് സൈമൺ തന്റെ 11 മുതൽ 15 വരെയുള്ള വയസ്സിൽ ''എർലാൻഗെൺ [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യം]]'' എന്ന വിദ്യാഭ്യാസകേന്ദ്രത്തിൽ പഠനത്തിലേർപ്പെട്ടു.
 
 
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്