"കാസിയായിലെ റീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 31:
1381 - ൽ [[ഇറ്റലി|ഇറ്റലിയിലെ]] പെറിഗ്വായിൽ റീത്ത ജനിച്ചു. കന്യാസ്‌ത്രീയാകാനായിരുന്നു റീത്തയുടെ ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ മാതാപിതാക്കൾ അവളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി വിവാഹം ചെയ്‌തയച്ചു. പലവിധ തിന്മകളുടെ ഉടമയുമായിരുന്നു ഭർത്താവ് അവളെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. അവർക്ക്‌ രണ്ടു മക്കൾ ജനിച്ചു, അവരെയും പിതാവ് തന്റെ ചെയ്‌തികളെല്ലാം പഠിപ്പിച്ചു. ഈ ചെയ്തികളൊന്നും റീത്തയെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റിയില്ല. ഈ വിശ്വാസത്തോടെ തന്നെ അവൾ തന്റെ ദാമ്പത്യകടമകൾ വിശ്വസ്‌തതയോടെ നിർവഹിക്കുകയും ദിനേന ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്‌തു. ദാമ്പത്യജീവിതം 20 വർഷത്തോടടുത്ത വേളയിൽ ഭർത്താവ്‌ ഒരു അക്രമിയുടെ കുത്തേറ്റ്‌ മരണപ്പെട്ടു. എന്നാൽ തന്റെ പ്രവർത്തികളെ ഓർത്ത് പശ്ചാത്തപത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്‌.
 
1457 മെയ്‌ 22 - നായിരുന്നു റീത്തയുടെ മരണം. 1627-ൽ [[ഉർബൻ എട്ടാമൻ മാർപ്പാപ്പ]] റോമിൽ വച്ച് റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. [[ലിയോ പതിമൂന്നാമൻ മാർപ്പാപ്പ]] 1900 മേയ് 24 - ന് വിശുദ്ധയായി ഉയർത്തി. സഭ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി റീത്തയെ വണങ്ങുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കാസിയായിലെ_റീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്