"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
 
===അധികാരം===
1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും ക്രോംവെൽ കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷത്തു ചേർന്ന അദ്ദേഹം താമസിയാതെ സൈന്യത്തിൽ ഉയർന്നു. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായിരുന്നതലവനായുള്ള തുടക്കത്തിൽ നിന്ന് അദ്ദേഹം സൈന്യാധിപനായിസൈന്യാധിപന്റെ ഉയർന്നുസ്ഥാനത്തെത്തി. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ(Rump Parliament) അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ സൈനികനീക്കം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനടപടിയ്ക്കു നേതൃത്വം കൊടുത്തതും ക്രോംവെൽ ആയിരുന്നു. 1653 ഏപ്രിൽ 20-ന് അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട ക്രോംവെൽ, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ [[ഇംഗ്ലണ്ട്]], വേൽസ്, [[സ്കോട്ട്‌ലൻഡ്]], [[അയർലണ്ട്]] എന്നിവയടങ്ങുന്ന രാഷ്ട്രസംഘത്തിന്റെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചത്. എന്നാൽ രാജഭരണപുനസ്ഥാപനത്തെ(Restoration) തുടർന്ന് ക്രോംവെല്ലിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.
 
===പൈതൃകം===
ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന അദ്ദേഹം, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും ക്രോംവെൽ സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. "പ്യൂരിറ്റൻ [[മോശ]]" എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയോ വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടും മതപരമായ സഹിഷ്ണുത കാട്ടി.<ref>"ഇംഗ്ലണ്ടിൽ വിശ്വാസവൈവിദ്ധ്യത്തിന്റെ നിലനില്പും, സഹിഷ്ണുതയുടെ പേരിൽ ഇംഗ്ലണ്ടിനുള്ള സല്പേരും അദ്ദേഹത്തിന്റെ പൈതൃകങ്ങളിൽ പെടുന്നു." - ഡേവിഡ് ഷാർപ്പ്, ''ഒലിവർ ക്രോംവെൽ'' (2003) പുറം. 68</ref>
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്