"തട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ ജാതിവ്യവസ്ഥയിൽ ഉൾപ്പെടുന്ന ഒരു ജാതി
'{{prettyurl|Thattan}} ഒരു മലയാളകമ്മാളജാതിയാണ് '''തട്ടാൻ'''. സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:23, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളകമ്മാളജാതിയാണ് തട്ടാൻ. സ്വർണപ്പണിയാണ് ഇവരുടെ പരമ്പരാഗത തൊഴിൽ. ആശാരി അഥവാ തച്ചൻ, തട്ടാൻ, കല്ലൻ അഥവാ കല്ലാശാരി, മൂശാരി, കൊല്ലൻ എന്നിവയാണ് പ്രധാന കമ്മാളജാതികൾ. തട്ടാന്മാർ ഇന്ന് വിശ്വകർമജർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹനിർമാണം, ശില്പനിർമാണം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നതിനാൽ ജാതിശ്രേണിയിൽ ഉയർന്ന സ്ഥാനം തങ്ങൾക്കുണ്ടെന്ന് തട്ടാന്മാർ അവകാശപ്പെടുന്നു. സ്വർണപ്പണി പരമ്പരാഗത തൊഴിലായതിനാൽ വിശ്വകർമാവിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് തട്ടാന്മാർ വിശ്വസിക്കുന്നു. സ്വർണപ്പണി ചെയ്യുന്നവരെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിശ്വകർമജർ എന്നാണ് വിളിക്കുന്നത്. മധ്യകാലഘട്ടത്തിൽ വ്യാപകമായ തോതിൽ നടന്ന ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടാണ് വിശ്വകർമജ ജാതി ആവിർഭവിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രജോലികളിൽ ഏർപ്പെട്ടിരുന്നതിനാൽ തട്ടാൻമാർക്ക് പൂണൂൽ ധരിക്കാൻ അവകാശമുണ്ട്. ചില പ്രത്യേക ആഘോഷാവസരങ്ങളിൽ ഇപ്പോഴും തട്ടാന്മാർ പൂണൂൽ ധരിക്കാറുണ്ട്.

ഇതര കമ്മാളജാതികളുമായി തട്ടാന്മാർ അകലം പാലിക്കുന്നു. മറ്റു കമ്മാളജാതികളിൽ നിന്ന് തട്ടാന്മാരെ വ്യതസ്തരാക്കുന്നത്, അവരുടെ അധ്വാനമാധ്യമം സ്വർണമാണെന്ന വസ്തുതയാണ്. മക്കത്തായ സമ്പ്രദായം പിന്തുടരുന്ന തട്ടാന്മാർ പരേതരുടെ ശവം കുഴിച്ചിടുകയായിരുന്നു പതിവ്. കുടുംബത്തിൽ ഏറ്റവും പ്രായമുളളവർ മരിക്കുമ്പോൾ ശവം ദഹിപ്പിക്കുന്ന പതിവുമുണ്ട്. കാളി, അമ്മൻ തുടങ്ങിയ മൂർത്തികളെ ആരാധിച്ചിരുന്നു. ആധുനിക കാലത്ത് ഈ സാമൂഹിക സങ്കല്പങ്ങളിൽ കാര്യമായ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തട്ടാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തട്ടാൻ&oldid=989973" എന്ന താളിൽനിന്ന് ശേഖരിച്ചത്