"ദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഫിലോസഫി (Philosophy) എന്ന വാക്കിന് തുല്യമായി ഭാരതീയ ഭാഷയിലുള്ള പദമാണ് ‘ദർശനം.’ തപസ്സിലൂടെയും ധ്യാനത്തിലൂടെയും തെളിഞ്ഞ ദർശനങ്ങളുടെ അടിത്തറയിലാണ് ഭാരതീയ സംസ്കൃതി പുരോഗമിക്കപ്പെട്ടത്. ബുദ്ധനു മുൻപ് എഴുതപ്പെട്ട കണാദന്റെ വൈശേഷികസൂത്രം എന്ന ഗ്രന്ഥത്തിലാണ് തത്വശാസ്ത്രം എന്ന അർത്ഥത്തിൽ ഈ പദം ആദ്യമായി പ്രയോഗിക്കപ്പെട്ടു കാണുന്നത്. ചാണക്യൻ അർഥശാസ്ത്രത്തിൽ ‘അന്വിഷികീ’ എന്നാണ് തത്വശാസ്ത്രാർത്ഥത്തിൽ പ്രയോഗിച്ചിരുന്നത്. ആയതിനാൽ ചാണക്യന്റെ കാലത്ത് ദർശനം എന്ന പദം പ്രചാരം നേടീയിരുന്നില്ല എന്ന് അനുമാനിക്കാം. എന്നാൽ എട്ടാം നൂറ്റാണ്ടിനു ശേഷം ദർശനം എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങി. ശങ്കരനും ഉദയനനും മറ്റും ‘ദർശനം’ എന്നു തന്നെയാണ് തത്വശാസ്ത്രത്തിനു ഉപയോഗിച്ചിരിക്കുന്നത്.
 
 
==ദർശനങ്ങൾ==
"https://ml.wikipedia.org/wiki/ദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്