"തമോവസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Black body}}
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]], യാതൊരു [[വിദ്യുത്കാന്ത തരംഗം|വിദ്യുത്കാന്ത വികിരണങ്ങളും]] പ്രതിഫലിപ്പിക്കാത്ത ഒരു സാങ്കല്പിക വസ്തു. എല്ലാ തരംഗങ്ങളും അതു് ആഗിരണം ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരമൊരു വസ്തു കറുത്തു് അദൃശ്യമായിരിക്കും. അക്കാരണത്താലാണു് അത്തരമൊരു വസ്തുവിനു് ഈ പേരു് വന്നതു്. 1860ൽ ഗുസ്താവ് കിർഷോഫ് (Gustav Kirschhoff) ആണു് ഈ പേരു് കണ്ടെത്തിയതു്.
 
Line 12 ⟶ 13:
 
ഒരു വസ്തു വികിരണം ചെയ്യുന്ന പ്രകാശത്തിന്റെ സ്പെൿട്രവും അതിന്റെ താപനിലയും തമ്മിൽ ബന്ധമുള്ളതുകൊണ്ടു് താപനില നേരിട്ടു് അളക്കാൻ സാദ്ധ്യമല്ലാത്ത (താപനിലയുടെ ആധിക്യം കാരണമോ വസ്തുവിന്റെ ദൂരം കാരണമോ) സന്ദർഭങ്ങളിൽ അതിന്റെ സ്പെൿട്രം കണ്ടെത്തിയിട്ടു് അതിൽനിന്നു് താപനില മലസിലാക്കുന്ന രീതി സ്വീകരിക്കാറുണ്ടു്. ജ്യോതിശാസ്ത്രത്തിലും ഉയർന്ന താപനില അളക്കേണ്ടി വരുന്ന ചില വ്യാവസായിക സാഹചര്യങ്ങളിലും മറ്റും ഈ രീതി പലപ്പോഴും ഉപയോഗിക്കാറുണ്ടു്. തമോവസ്തുവിന്റെ വികിരണത്തേക്കുറിച്ചുള്ള പഠനം ഇതിനു് സഹായകമാണു്.
[[en:Black body]]
"https://ml.wikipedia.org/wiki/തമോവസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്