"പശ്ചാത്തല വികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രപഞ്ചവിജ്ഞാനീയത്തിൽ, റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Cosmic microwave background radiation}}
[[പ്രപഞ്ചവിജ്ഞാനീയം|പ്രപഞ്ചവിജ്ഞാനീയ]]ത്തിൽ, റേഡിയോ തരംഗദൈർഘ്യങ്ങളിൽ പ്രപഞ്ചത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന വികിരണങ്ങൾ. ഇതു് മൈക്രോവേവ് തരംദൈർഘ്യങ്ങളിലാണു് ഏറ്റവും ശക്തം. 1940ൽ തുടങ്ങിയ പഠനങ്ങളുടെ ഫലമായി 1964ൽ ആർണോ പെൻസിയാസും (Arno Penzias) റോബർട്ട് വിൽസണും (Robert Wilson) ചേർന്നാണു് ഈ വികിരണങ്ങൾ കണ്ടു പിടിച്ചതു്. ഇതിനു് രണ്ടു പേർക്കും 1978ൽ ഭൌതികശാസ്ത്രത്തിനുള്ള [[നൊബെൽ സമ്മാനം]] ലഭിച്ചു.
 
Line 10 ⟶ 11:
 
താപനില 2.725 കെൽവിൻ ആയിരിക്കുന്ന ഒരു [[തമോവസ്തു]]വിന്റെ സ്പെൿട്രമാണു് ഇന്നു കാണുന്ന പശ്ചാത്തലവികിരണത്തിനുള്ളതു്. ഇതിന്റെ കൃത്യമായ നിർണ്ണയം [[പ്രപഞ്ചം|പ്രപഞ്ച]]ത്തെക്കുറിച്ചു് മനസിലാക്കുന്നതിനു് വളരെ ആവശ്യമാണു്. കാരണം പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും വിശദീകരിക്കാൻ ശ്രമിക്കുന്ന ഏതു് മോഡലും ഈ വികിരണത്തിന്റെ സാന്നിദ്ധ്യവും കൃത്യമായ സ്വഭാവവും വിശദീകരിച്ചേ തീരൂ. [[സ്ഥിരസ്ഥിതി സിദ്ധാന്തം|സ്ഥിരസ്ഥിതി സിദ്ധാന്ത]]ത്തിനു് ഇതു് തൃപ്തികരമായി വിശദീകരിക്കാനാവാത്തതാണു് അതു് പൊതുവിൽ സ്വീകരിക്കപ്പെടാതിരുന്നതിനു് ഒരു കാരണം. അതുപോലെ ഇതു് തൃപ്തികരമായി വിശദീകരിച്ചതാണു് [[മഹാവിസ്ഫോടനം|മഹാവിസ്ഫോടന സിദ്ധാന്തം]] അംഗീകൃതമായതിനു് ഒരു കാരണം.
[[en:Cosmic microwave background radiation]]
"https://ml.wikipedia.org/wiki/പശ്ചാത്തല_വികിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്