"അന്താരാഷ്ട്ര നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
== അന്താരാഷ്ട്ര നിയമം ==
[[പ്രമാണം:Naciones Unidas 3.jpg|right|thumb|Providing a constitution for public international law, the [[United Nations]] system was agreed during [[World War II]]]]
[[നിയമം|നിയമത്തിന്റെ]] പ്രധാന തരംതിരുവുകളാണ് രാഷ്ടാന്തരവ്യവഹാര സംബന്ധിയായ '''അന്തർദേശീയ നിയമവും''' അതത് രാജ്യങ്ങളിലെ വ്യക്തി-സമൂഹക്രമം സംബന്ധിച്ച '''തദ്ദേശീയ നിയമവും'''. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ഇടപാടുകളെയും സമാധാനകാലത്തും യുദ്ധകാലത്തും യുദ്ധപരിതഃസ്ഥിതിയിലും
നിയന്ത്രിക്കുന്ന നിയമവ്യവസ്ഥയാണ് അന്താരാഷ്ട്ര നിയമം അഥവാ അന്തർദ്ദേശീയ നിയമം (International Law). സാധാരണനിയമത്തിൽ വ്യക്തികൾക്കുള്ള സ്ഥാനം അന്താരാഷ്ട്രനിയമത്തിൽ രാഷ്ട്രങ്ങൾക്കാണ്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകയുദ്ധത്തിനുമുൻപ്]] നിലവിലിരുന്ന പരിതഃസ്ഥിതികൾക്കനുയോജ്യമായി അന്താരാഷ്ട്രനിയമത്തെ നിർവചിച്ചിരുന്നത് നാഗരികത കൈവന്നിട്ടുള്ള രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകളെ സംബന്ധിച്ച ആചാരങ്ങളും കീഴ്വഴക്കങ്ങളും അടങ്ങിയ ഒരു സംഹിതയായിട്ടാണ്. എന്നാൽ അതിനുശേഷം അന്താരാഷ്ട്രസ്ഥാപനങ്ങളുടെയും സംഘടനയുടെയും സംവിധാനക്രമങ്ങളും, പ്രസ്തുത സംഘടനയുടെ അധികാരപരിധികളും അവയ്ക്ക് രാഷ്ട്രങ്ങളോടും വ്യക്തികളോടും ഉള്ള ബന്ധങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ പരിധിയിൽ പെടുത്താവുന്നതാണെന്നു വന്നു.
== ചരിത്രപശ്ചാത്തലം ==
 
Line 127 ⟶ 126:
1949-ലെ ജനീവാ (Red Cross) കൺവെൻഷൻ ഈ സന്ദർഭത്തിൽ സ്മരണീയമാണ്. ന്യൂറംബർഗിലേയും ടോക്കിയോയിലേയും യുദ്ധക്കുറ്റവാളികളുടെ വിചാരണകൾ പല സിദ്ധാന്തങ്ങളും അന്താരാഷ്ട്രനിയമത്തിന് നല്കിയിട്ടുണ്ട്. അടുത്തകാലത്ത് ശാശ്വതപ്രതിഷ്ഠനേടിയ ഒന്നാണ് സാമ്പത്തികാടിസ്ഥാനത്തിലുള്ള മത്സരമാർഗങ്ങൾ. വാണിജ്യമാർഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക, നിരോധനം ലംഘിക്കുന്ന കപ്പലുകളെ തടഞ്ഞുവയ്ക്കുക, വ്യാപാരച്ചരക്കുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക തുടങ്ങിയവ ഇതിൽപെടുന്നു. നിഷ്പക്ഷരാജ്യങ്ങളുടേതായി തടഞ്ഞുവയ്ക്കുന്ന സാധനങ്ങൾ യുദ്ധത്തിനുശേഷം പ്രത്യേക കോടതികൾ മുഖേന വിചാരണ ചെയ്തു കണ്ടുകെട്ടുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നു.
 
ആധുനിക കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള പുരോഗതിക്കനുസൃതമായി അന്താരാഷ്ട്രനിയമവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രസംഘടനകളുടേയും സ്ഥാപനങ്ങളുടേയും വർധനവിനനുസരണമായി അന്താരാഷ്ട്രതലത്തിൽ ഭരണാധികാരികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധമായ ഭരണകാര്യനിയമവും വികാസം പ്രാപിക്കുവാനുള്ള സാധ്യതയുണ്ട്. നോ: അന്താരാഷ്ട്ര നീതിന്യായക്കോടതി
 
{{Law}}
 
{{സർവ്വവിജ്ഞാനകോശം}}
 
[[വർഗ്ഗം:നിയമം]]
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്