"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ചരിത്രപശ്ചാത്തലം==
ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള തീവ്രയാഥാസ്ഥിതികരുടെ ദേശീയപക്ഷവും, [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റുകളും]], [[സോഷ്യലിസം|സോഷ്യലിസ്റ്റുകളും]], [[അരാജകത്വവാദം|അരാജകത്വവാദികളും]] ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഗണതന്ത്രപക്ഷത്തിന്റെ സമ്മിശ്രസഖ്യവും ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള തീവ്രയാഥാസ്ഥിതികരുടെ ദേശീയപക്ഷവും തമ്മിലായിരുന്നു [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധം. ഗണതന്ത്രസഖ്യത്തിനുള്ളിൽ ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായഭേദം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ [[കത്തോലിക്കാ സഭ|കത്തോലിക്കാമൂല്യങ്ങളിലും]] അടിയുറച്ച [[സ്പെയിൻ|സ്പെയിനിന്റെ]] പഴയ 'സുവർണ്ണ'-യുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
[[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ഗ്വേർണിക്ക. ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനമായ അവിടം, ആഭ്യന്തരയുദ്ധം നടക്കുമ്പോൾ ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രമായി പരിഗണിക്കപ്പെടുക കൂടി ചെയ്തപ്പോൾ ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079</ref>
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്