"ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്.
യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.
 
കാർത്തിക മഹോത്സവവും തൃശ്ശൂർപൂരാഘോവുമാണ് പ്രധാന ആഘോഷപരിപാടികൾ.
== കാർത്തിക മഹോത്സവം ==
== തൃശ്ശൂർപൂരം ==
തൃശ്ശുർപൂരം കൊടികയറുന്നതിന്റെ അന്നുതന്നെ വൈകീട്ട് ഈ ക്ഷേത്രത്തിലും പൂരം കൊടികയറും. തട്ടകത്തിലെ പ്രധാന നായർ കുടുംബങ്ങൾക്കാണ് കൊടിയേറ്റാനുള്ള അവകാശം. പൂരം കൊടികയറി കഴിഞ്ഞാൽ പിന്നെ ആറാം ദിവസം തൃശ്ശൂർപൂരവും അതിന്റെ പിറ്റേന്ന് ക്ഷേത്രത്തിൽ വച്ച് കൊടിക്കൽ പൂരവും.
 
പൂരം കൊടികയറി കഴിഞ്ഞാൽ ദിവസവും ഒരാനപ്പുറത്ത് മേളത്തോടെ ആറാട്ടും ശീവേലിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് തട്ടകത്തിലെ വിവിധഭാഗങ്ങളിലേക്ക് പറയെടുക്കാനായി ഭഗവതി എഴുന്നള്ളൂം. രാത്രിയിൽ ക്ഷേത്രകലകളും കൂടാതെ നാടകം, നൃത്തപരിപാടികളും നടക്കും.
 
[[തൃശൂർ പൂരം|തൃശൂർ പൂരത്തിന്]] 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.
 
കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് [[നാദസ്വരം|നാദസ്വരവും]] നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും.നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിൽ എത്തുന്നു. ആപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടിപാണ്ടിമേളം ഇവിടെശ്രീമൂലസ്ഥാനത്ത് നടക്കും.പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവിലെത്തുംപാറമേക്കാവിൽ]]ഇറക്കി പൂജ. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. ആനകളുടെ ബാഹുല്യംകൊണ്ടും ആചാരപ്രകാരമുള്ള ചടങ്ങുകളുടെ പ്രത്യേകതകൊണ്ടും മേളക്കാരുടെ എണ്ണംകൊണ്ടും ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം മറ്റ് ഘടകപൂരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്നു.
 
രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും.
 
അന്നേദിവസം രാത്രി മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കൊടിക്കൽ പൂരം. പൂരാവസാനം ആന കൊടിമരം വലിച്ച് താഴെയിടുന്നതോടെ ഒരാഴ്ച് നീണ്ട പൂരം ചടങ്ങുകൾക്ക് പരിസമാപ്തിയാവും.
== ചിത്രശാല ==
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/ചൂരക്കോട്ടുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്