"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
ഈ സുപ്രധാനസൃഷ്ടിയിൽ പിക്കാസോ, രാഷ്ട്രീയാധികാരത്തിനും അക്രമത്തിനും എതിരെയുള്ള ചെറുത്തുനില്പിൽ കലാകാരനെന്ന നിലയിൽ തന്റെ പങ്കും ശക്തിയും നിർവചിക്കാൻ ശ്രമിക്കുകായിരുന്നു. എങ്കിലും, കേവലം ഒരു രാഷ്ട്രീയരചന എന്നതിലുപരി, രാജനൈതികമായ അക്രമം, [[യുദ്ധം]], [[മരണം]] എന്നിവയുടെ ഭീമൻ ശക്തിയിൽ നിന്നു വ്യക്തിയെ മോചിപ്പിച്ചു രക്ഷിക്കുന്ന ആത്മാവിഷ്കാരത്തിൽ കലയുടെ പങ്കിനെക്കുറിച്ചുള്ള പിക്കാസോയുടെ പ്രഖ്യാപനമായി ഈ രചനയെ കാണുന്നതാകും ശരി.
 
==''ഗ്വേർണിക്ക'' ഐക്യരാഷ്ട്രസഭയിൽ==
 
ഗ്വേർണിക്കയുടെ ഒരു തിരശീലപ്പതിപ്പ്, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിൽ സുരക്ഷാസമിതി സമ്മേളനസ്ഥാനത്തിന്റെ പ്രവേശനകവാടത്തിലെ ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1955-ൽ നെൽസൺ റോക്ക്ഫെല്ലറുടെ ആവശ്യപ്രകാരം നിർമ്മിച്ച്, 1985-ൽ റോക്ക്ഫെല്ലർ സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ ഈ പകർപ്പ്.<ref>Campbell, Peter (2009). "At the New Whitechapel" London Review of Books 31(8), 30 April 2009</ref> മൂലരചനയുടെ അത്ര ഏകവർണ്ണമല്ലാതെ, തവിട്ടിന്റെ പല നിറഭേദങ്ങൾ ചേർന്നതാണ്. 2003 ഫെബ്രുവരി 5-ന് അമേരിക്കൻ ഐക്യനാടുകളുടെ വിദേശസചിവൻ കോളിൻ പൗവലും, ദേശീയസൂരക്ഷാ ഉപദേഷ്ടാവ് ജോൺ നീഗ്രോപോണ്ടും ചേർന്നു ഐക്യരാഷ്ട്രസഭാസ്ഥാനത്തിൽ ഇറാക്കിന്റെ മേലുള്ള അമേരിക്കൻ സൈനിക നടപടിക്കു വഴിയൊരുക്കാനായി നടത്തിയ വാർത്താസമ്മേളനത്തിന്റെ, പശ്ചാത്തലത്തിൽ ഈ ചിത്രം കാണാതിരിക്കാനായി അതിനെ നീല നിറമുള്ള ഒരു കർട്ടൺ കൊണ്ടു മറച്ചു.<ref>Kennedy, Maev. (2009) "Picasso tapestry of Guernica heads to UK", London: The Guardian, 26 January 2009.</ref> ആക്രോശിക്കുന്ന രൂപങ്ങൾ ചിത്രീകരിക്കുന്ന കാടൻ വരകൾ മോശം പശ്ചാത്തലമാകുമെന്നും കുതിരയുടെ പൃഷ്ടഭാഗം പ്രഭാഷകന്മാരുടെ തലക്കു തൊട്ടുമുകളിൽ വരുമെന്നും ടെലിവിഷൻ വാർത്താലേഖകർ പരാതിപ്പെട്ടതിനാലാണ് ചിത്രം മറച്ചതെന്ന് അടുത്ത ദിവസം വിശദീകരണം ഉണ്ടായി. എന്നാൽ ഇറാക്കിന്റെ മേലുള്ള ആക്രമണത്തിനു വേണ്ടി പൗവലും നീഗ്രോപോണ്ടും വാദിക്കുമ്പോൾ പിക്കാസോയുടെ യുദ്ധവിരുദ്ധ ചിത്രം അതിനു പശ്ചാത്തലമാകുന്നതു തടയാൻ ബുഷ് ഭരണകൂടം ഐക്യരാഷ്ട്രസഭാധികാരികളുടെ മേൽ സമ്മർദ്ദം പ്രയോഗിച്ചതിനെ തുടർന്നാണ് ചിത്രം മറച്ചതെന്ന് നയതന്ത്രപ്രതിനിധികളിൽ ചിലർ പത്രലേഖകരോടു പറഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്