"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
 
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണ നിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമായിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref> ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന [[പിക്കാസോ|പിക്കാസോയുടെ]] ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയായിരുന്നു എന്നു കരുതാം.<ref name="Arnheim 1973"/>
 
==ചിത്രം==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്