"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
[[യുദ്ധം|യുദ്ധത്തിന്റെ]] ദുരന്തസ്വഭാവവും, [[മനുഷ്യൻ|മനുഷ്യർക്ക്]], വിശേഷിച്ച് നിർദ്ദോഷികളായ അസൈനികർക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിൽ [[പിക്കാസോ]] ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി. പൂർത്തിയായ ഉടനേ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദർശിക്കപ്പെട്ട ഗ്വേർണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗ്വേർണിക്കയുടെ ഈ "പര്യടനം" [[സ്പെയിൻ|സ്പെനിയിലെ]] ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
 
==ചരിത്രപശ്ചാത്തലം==
സ്പെയിനിലെ ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ഗ്വേർണിക്ക. ആഭ്യന്തരയുദ്ധം നടക്കുമ്പോൾ, ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രവും ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനവും ആയി പരിഗണിക്കപ്പെട്ട ആ പട്ടണം ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079</ref>
 
കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും, അരാജകത്തവാദികളും ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഒരു സമ്മിശ്രസഖ്യം ആയിരുന്നു ഗണതന്ത്രപക്ഷം. ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അവർക്കിടയിൽ അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായഭേദം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ [[കത്തോലിക്കാ സഭ|കത്തോലിക്കാമൂല്യങ്ങളിലും]] അടിയുറച്ച [[സ്പെയിൻ|സ്പെയിനിന്റെ]] പഴയ 'സുവർണ്ണ'-യുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
1937 ഏപ്രിൽ 26 തിങ്കളാഴ്ച വൈകിട്ട് നാലരമണിക്ക് നാത്സി [[ജർമ്മനി|ജർമ്മനിയുടെ]] കോൺഡോർ ലീജിയന്റെ പോർവിമാനങ്ങൾ, കേണൽ വോൾഫ്രാം വോൺ റിച്ച്തോഫന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നേരം ഗ്വേർണിക്കയുടെ മേൽ ബോംബു വർഷിച്ചു. ദേശീയപക്ഷത്തെ പിന്തുണച്ചിരുന്ന [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] [[ജർമ്മനി]] അതിന്റെ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഗ്വേർണിക്കയിൽ പരീക്ഷിക്കപ്പെട്ട ആകാശത്തുനിന്നുള്ള നിരന്തരമായ ബോംബുവർഷം, പിന്നീട് നാത്സികളുടെ 'ബ്ലിറ്റ്സ്ക്രീഗ്' യുദ്ധമുറയുടെ അവശ്യഭാഗമായിത്തീർന്നു.<ref name="Ray2006"/><ref name="Arnheim 1973"/>
 
1937 ഏപ്രിൽ 30ന് തന്റെ ദിനക്കുറിപ്പുകളിൽ ഗ്വേർണിക്കയുടെ മേലുള്ള ആക്രമണത്തിനു നേതൃത്വം കൊടുത്ത റിച്ച്തോഫൻ ഇങ്ങനെ എഴുതി:
 
{{Quote|.....റോഡുകൾ, പാലങ്ങൾ, നഗരപ്രാന്തങ്ങൾ തുടങ്ങിയവ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. അതിനാൽ അവർ എല്ലാം നഗരമദ്ധ്യത്തിലേക്കു തന്നെ ചൊരിഞ്ഞു.....ഒട്ടേറെ വീടുകളും ജലശ്രോതസ്സുകളും തകർന്നു. തീകത്തിപ്പടരുമ്പോൾ അതു ഫലമുണ്ടാക്കും. വീടുകളുടെ കൂരയോടുകളും, തടികൊണ്ടുള്ള പോർച്ചുകളും മറ്റും പൂർണ്ണനാശത്തെ സഹായിച്ചു. അവധിദിവസം ആയിരുന്നതിനാൽ മിക്കവാറും പട്ടണവാസികൾ സ്ഥലത്തിലായിരുന്നു; അവശേഷിച്ചവരിൽ ഭൂരിഭാഗവും ബോംബാക്രമണം തുടങ്ങിയതോടെ സ്ഥലം വിടുകയും ചെയ്തു. ആഘാതമേറ്റ ചില അഭയകേന്ദ്രങ്ങളിൽ ഒരു ചെറിയ സംഖ്യ ആളുകൾ മരിച്ചു.<ref>Oppler, Ellen C. (ed). (1988). Picasso's Guernica (Norton Critical Studies in art History). New York: W. W. Norton. ISBN 0393954560</ref>}}
 
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
 
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണ നിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമായിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref>
 
ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയാണ് എന്നു കരുതാം.<ref name="Arnheim 1973"/>
 
==ചിത്രം==
Line 52 ⟶ 69:
 
തന്റെ ഈ സുപ്രധാനസൃഷ്ടിയിൽ പിക്കാസോ, രാഷ്ട്രീയാധികാരത്തിനും അക്രമത്തിനും എതിരെയുള്ള ചെറുത്തുനില്പിൽ കലാകാരനെന്ന നിലയിൽ തന്റെ പങ്കും ശക്തിയും നിർവചിക്കാൻ ശ്രമിക്കുകായിരുന്നു. കേവലം ഒരു രാഷ്ട്രീയരചന എന്നതിലുപരി, രാജനൈതികമായ അക്രമം, [[യുദ്ധം]], [[മരണം]] എന്നിവയുടെ ഭീമൻ ശക്തിയിൽ നിന്നു വ്യക്തിയെ മോചിപ്പിച്ചു രക്ഷിക്കുന്ന ആത്മാവിഷ്കാരത്തിൽ കലയുടെ പങ്കിനെക്കുറിച്ചുള്ള പിക്കാസോയുടെ പ്രഖ്യാപനമായി ഈ രചനയെ കാണുന്നതാകും കൂടുതൽ ശരി.
 
==ചരിത്രപശ്ചാത്തലം==
സ്പെയിനിലെ ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ഗ്വേർണിക്ക. ആഭ്യന്തരയുദ്ധം നടക്കുമ്പോൾ, ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രവും ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനവും ആയി പരിഗണിക്കപ്പെട്ട ആ പട്ടണം ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079</ref>
 
കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും, അരാജകത്തവാദികളും ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഒരു സമ്മിശ്രസഖ്യം ആയിരുന്നു ഗണതന്ത്രപക്ഷം. ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അവർക്കിടയിൽ അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായഭേദം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ [[കത്തോലിക്കാ സഭ|കത്തോലിക്കാമൂല്യങ്ങളിലും]] അടിയുറച്ച [[സ്പെയിൻ|സ്പെയിനിന്റെ]] പഴയ 'സുവർണ്ണ'-യുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
1937 ഏപ്രിൽ 26 തിങ്കളാഴ്ച വൈകിട്ട് നാലരമണിക്ക് നാത്സി [[ജർമ്മനി|ജർമ്മനിയുടെ]] കോൺഡോർ ലീജിയന്റെ പോർവിമാനങ്ങൾ, കേണൽ വോൾഫ്രാം വോൺ റിച്ച്തോഫന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നേരം ഗ്വേർണിക്കയുടെ മേൽ ബോംബു വർഷിച്ചു. ദേശീയപക്ഷത്തെ പിന്തുണച്ചിരുന്ന [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] [[ജർമ്മനി]] അതിന്റെ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഗ്വേർണിക്കയിൽ പരീക്ഷിക്കപ്പെട്ട ആകാശത്തുനിന്നുള്ള നിരന്തരമായ ബോംബുവർഷം, പിന്നീട് നാത്സികളുടെ 'ബ്ലിറ്റ്സ്ക്രീഗ്' യുദ്ധമുറയുടെ അവശ്യഭാഗമായിത്തീർന്നു.<ref name="Ray2006"/><ref name="Arnheim 1973"/>
 
1937 ഏപ്രിൽ 30ന് തന്റെ ദിനക്കുറിപ്പുകളിൽ ഗ്വേർണിക്കയുടെ മേലുള്ള ആക്രമണത്തിനു നേതൃത്വം കൊടുത്ത റിച്ച്തോഫൻ ഇങ്ങനെ എഴുതി:
 
{{Quote|.....റോഡുകൾ, പാലങ്ങൾ, നഗരപ്രാന്തങ്ങൾ തുടങ്ങിയവ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. അതിനാൽ അവർ എല്ലാം നഗരമദ്ധ്യത്തിലേക്കു തന്നെ ചൊരിഞ്ഞു.....ഒട്ടേറെ വീടുകളും ജലശ്രോതസ്സുകളും തകർന്നു. തീകത്തിപ്പടരുമ്പോൾ അതു ഫലമുണ്ടാക്കും. വീടുകളുടെ കൂരയോടുകളും, തടികൊണ്ടുള്ള പോർച്ചുകളും മറ്റും പൂർണ്ണനാശത്തെ സഹായിച്ചു. അവധിദിവസം ആയിരുന്നതിനാൽ മിക്കവാറും പട്ടണവാസികൾ സ്ഥലത്തിലായിരുന്നു; അവശേഷിച്ചവരിൽ ഭൂരിഭാഗവും ബോംബാക്രമണം തുടങ്ങിയതോടെ സ്ഥലം വിടുകയും ചെയ്തു. ആഘാതമേറ്റ ചില അഭയകേന്ദ്രങ്ങളിൽ ഒരു ചെറിയ സംഖ്യ ആളുകൾ മരിച്ചു.<ref>Oppler, Ellen C. (ed). (1988). Picasso's Guernica (Norton Critical Studies in art History). New York: W. W. Norton. ISBN 0393954560</ref>}}
 
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
 
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണ നിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമായിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref>
 
ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയാണ് എന്നു കരുതാം.<ref name="Arnheim 1973"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്