"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
സ്പെയിനിലെ ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ഗ്വേർണിക്ക. ആഭ്യന്തരയുദ്ധം നടക്കുമ്പോൾ, ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രവും ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനവും ആയി പരിഗണിക്കപ്പെട്ട ആ പട്ടണം ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079</ref>
 
കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും, അരാജകത്തവാദികളും ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഒരു സമ്മിശ്രസഖ്യം ആയിരുന്നു ഗണതന്ത്രപക്ഷം. ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അവർക്കിടയിൽ അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായവൈവിദ്ധ്യംഅഭിപ്രായഭേദം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ കത്തോലിക്കാമൂല്യങ്ങളിലും അടിയുറച്ച [[സ്പെയിൻ|സ്പെയിനിന്റെ]] പഴയ സുവർണ്ണയുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
1937 ഏപ്രിൽ 26-ആം തിയതി തിങ്കളാഴ്ച വൈകിട്ട് നാലരമണിക്ക് നാത്സി ജർമ്മനിയുടെ കൊൺഡോർ ലീജിയന്റെ പോർവിമാനങ്ങൾ, കേണൽ വോൾഫ്രാം വോൺ റിച്ച്തോഫന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നേരം ഗ്വേർണിക്കയുടെ മേൽ ബോംബു വർഷിച്ചു. ദേശീയപക്ഷത്തെ പിന്തുണച്ചിരുന്ന [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] [[ജർമ്മനി]] അതിന്റെ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഗ്വേർണിക്കയിൽ പരീക്ഷിക്കപ്പെട്ട ആകാശത്തുനിന്നുള്ള നിരന്തരമായ ബോംബുവർഷം, പിന്നീട് നാത്സികളുടെ 'ബ്ലിറ്റ്സ്ക്രീഗ്' യുദ്ധമുറയുടെ അവശ്യഭാഗമായിത്തീർന്നു.<ref name="Ray2006"/><ref name="Arnheim 1973"/>
 
1937 ഏപ്രിൽ 30ന് തന്റെ ദിനക്കുറിപ്പുകളിൽ ഗ്വേർണിക്കയുടെ മേലുള്ള ആക്രമണത്തിനു നേതൃത്വം കൊടുത്ത റിച്ച്തോഫൻ ഇങ്ങനെ എഴുതി:
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്