"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==ചരിത്രപശ്ചാത്തലം==
സ്പെയിനിലെ ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലെ ഒരു പട്ടണമാണ് ഗ്വേർണിക്ക. സ്പെയിനിലെ ആഭ്യന്തരയുദ്ധം നടക്കുമ്പോൾ, ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രവും ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനവും ആയി പരിഗണിക്കപ്പെട്ട ആ പട്ടണം ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079</ref>
 
കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും, അരാജകത്തവാദികളും ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഒരു സമ്മിശ്രസഖ്യം ആയിരുന്നു ഗണതന്ത്രപക്ഷം. ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അവർക്കിടയിൽ അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായവൈവിദ്ധ്യം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ കത്തോലിക്കാമൂല്യങ്ങളിലും അടിയുറച്ച സ്പെയിനിന്റെ പഴയ സുവർണ്ണയുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
1937 ഏപ്രിൽ 26-ആം തിയതി തിങ്കളാഴ്ച വൈകിട്ട് നാലരമണിക്ക് നാത്സി ജർമ്മനിയുടെ കൊൺഡോർ ലീജിയന്റെ പോർവിമാനങ്ങൾ, കേണൽ വോൾഫ്രാം വോൺ റിച്ച്തോഫന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നേരം ഗ്വേർണിക്കയുടെ മേൽ ബോംബു വർഷിച്ചു. ദേശീയപക്ഷത്തെ പിന്തുണച്ചിരുന്ന ഹിറ്റ്ലറുടെ ജർമ്മനി അതിന്റെ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഗ്വേർണിക്കയിൽ പരീക്ഷിക്കപ്പെട്ട ആകാശത്തുനിന്നുള്ള നിരന്തരമായ ബോംബുവർഷം, പിന്നീട് നാത്സികളുടെ 'ബ്ലിറ്റ്സ്ക്രീഗ്' യുദ്ധമുറയുടെ അവശ്യഭാഗമായിത്തീർന്നു.<ref name="Ray2006"/><ref name="Arhheim 1973"/>
 
1937 ഏപ്രിൽ 30ന് തന്റെ ദിനക്കുറിപ്പുകളിൽ ഗ്വേർണിക്കയുടെ മേലുള്ള ആക്രമണത്തിനു നേതൃത്വം കൊടുത്ത റിച്ച്തോഫൻ ഇങ്ങനെ എഴുതി:
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്