"സംവാദം:അത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെർവറ്റസ് വധം
വരി 14:
"16-അം നൂറ്റാണ്ടിൽ ത്രിത്വം എന്ന ആശയം ബൈബിളിൽ കാണപെടാത്തതിനാൽ അത് തെറ്റാണ് എന്ന് വാദിച്ച മൈക്കിൽ സർവ്വറ്റസിനെ കത്തോലിക്ക മതാനുകൂലികൾ സതംഭത്തിൽ നിറുത്തി തീകൊളുത്തി കൊലപെടുത്തി" എന്ന് ഈ ലേഖനത്തിൽ പറയുന്ന Michael Servetus-നെ തന്നെയല്ലേ ഇംഗ്ലീഷ് വിക്കിയിലെ [[en:Michael Servetus]]" എന്ന ലേഖനത്തിൽ he was arrested in Geneva and burnt at the stake as a heretic by order of the '''Protestant''' Geneva governing council" എന്നു എഴുതിയിരിക്കുന്നത്? -[[ഉപയോക്താവ്:Johnchacks|Johnchacks]] 12:06, 8 മേയ് 2011 (UTC)
:ശരിക്ക് എന്താണെന്ന് അറിയില്ല. എന്തായാലും വാക്യഘടന മാറ്റിയിട്ടുണ്ട്. താങ്കളുടെ copy-edit മികച്ചതാണ്. നന്ദി.--[[User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 14:53, 14 ജൂൺ 2011 (UTC)
==സെർവറ്റസ് വധം==
മൈക്കിൽ സെർവറ്റസിന്റെ കൊല, കാൽവിനിസ്റ്റ് പ്രൊട്ടസ്റ്റന്റിസത്തിന്റെ നെടുങ്കോട്ടയായിരുന്ന [[ജനീവ|ജനീവയിൽ]] ജോൺ കാൽവിന്റെ നേരിട്ടുള്ള ഇടപെടലോടെ നടത്തിയ പരിപാടിയാണ്. ജനീവയിലെ സിറ്റികൗൺസിൽ എതിരഭിപ്രായമില്ലാതെയാണ് സെർവറ്റസിനെ ചുട്ടുകൊല്ലാൻ വിധിച്ചത്. വിധികഴിഞ്ഞപ്പോൾ, അത് ഇളവു ചെയ്യാൻ കാൽവിനോടു സെർവറ്റസ് നേരിട്ട് അപേക്ഷിച്ചപ്പോൾ, പശ്ചാത്തപിച്ചിട്ടു മരിച്ചാൽ ഈ വഴിക്കും സ്വർഗത്തിലെത്താം എന്ന സാന്ത്വനമാണ് കാൽവിൻ കൊടുത്തത്. ചുട്ടുകൊല്ലൽ, തലവെട്ടിക്കൊല ആക്കി മാറ്റണമെന്ന സെർവറ്റസിന്റെ അപേക്ഷയും അംഗീകരിക്കപ്പെട്ടില്ല. അതു സമ്മതിക്കാൻ കാൽവിന് അര മനസ്സുണ്ടായിരുന്നു. എന്നാൽ കാൽവിന്റെ അടുത്ത സഹപ്രവർത്തകൻ, വയോവൃദ്ധനായ വില്യം ഫാരൽ, വേണ്ടാത്തിടത്തു കരുണകാട്ടുന്നതിന് കാൽവിനെ കുറ്റപ്പെടുത്തുകയും കൊല ചുട്ടു തന്നെ വേണമെന്ന് നിർബ്ബന്ധിക്കുകയും ചെയ്തു. ഒടുവിൽ സെർവറ്റസിനെ അങ്ങനെ തന്നെ കൊന്നു. 1553 ഒക്ടോബർ 27-ന് അദ്ദേഹം കരിഞ്ഞു ചാകാൻ അര മണിക്കൂറെടുത്തു. [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയ്ക്ക്]] സെർവറ്റസിന്റെ കൊലയിൽ പങ്കൊന്നുമില്ല. ഇതിലും വലിയ ഒട്ടേറെ പാതകങ്ങൾ അവരും നടത്തിയിട്ടുണ്ട് എന്നതു വേറെ കാര്യം. It is all a part of the criminal history of mankind എന്നു സമാധാനിക്കുക!!
(ഈ വിശദാംശങ്ങൾ [[വിൽ ഡുറാന്റ്|വിൽ ഡുറാന്റിന്റെ]] [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥയിൽ]] Reformation-നെക്കുറിച്ചുള്ള ആറാം വാല്യത്തിൽ(പുറങ്ങൾ 483-84) വായിക്കാം.)[[ഉപയോക്താവ്:Georgekutty|Georgekutty]] 17:22, 14 ജൂൺ 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:അത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അത്രിത്വം" താളിലേക്ക് മടങ്ങുക.