"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതരേഖ==
1934 മെയ് 16 -ന്‌ [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വർമ്മ കോളേജിൽ നിന്ന് ബി.എ. പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. [[വക്കീൽ|വക്കീലായി]] ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ]] ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ [[കെ.പി. നാരായണപ്പിശാരടി|കെ.പി. നാരായണപിഷാരടിയുടെ]] കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. [[ഇന്ത്യ|ഇന്ത്യയിൽതന്നെ]] [[സംസ്കൃതം|സംസ്കൃതത്തിൽ]] മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌.
യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.<ref>http://buy.mathrubhumi.com/books/autherdetails.php?id=558</ref>
 
1962 -ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979 ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009 -ൽ [[ലാൽ ജോസ്‌|ലാൽജോസ്]] പുന:സൃഷ്ടിച്ച്(റീ മിക്സ്(റീമേക്ക്)[[നീലത്താമര]] എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/യൂസഫലി_കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്