"ഡൊമിനിക് സാവിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:SavioSztDomonkos.jpg|thumb|150px|right|ഒരു പ്രാർത്ഥനച്ചീട്ടിൽ ഡോമിനിക്ക് സാവിയോയുടെ ചിത്രം]]
 
കൗമാരപ്രായത്തിലെ മരണത്തിനു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിൽ]] വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട [[ഇറ്റലി]] സ്വദേശിയാണ് '''ഡോമിനിക് സാവിയോ''' (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).<ref name="Biography of St.Dominic Savio">Salesianvocation.com: [http://www.salesianvocation.com/saviobio.htm Biography of St.Dominic Savio]; Retrieved on 24 November 2006.</ref><ref>Santiebeati.it: [http://www.santiebeati.it/dettaglio/32300 San Domenico Savio Adolescente]; Retrieved on 24 November 2006.</ref> വിശുദ്ധ ഡോൺജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു.<ref>Bosconet.aust.com: [http://www.bosconet.aust.com/pdf/MOpart1.pdf ''Memoirs of the Oratory of Saint Francis de Sales'' by St. John Bosco (footnote 19, Chapter 6)]; Retrieved on 24 November 2006.</ref>
 
സാവിയോയെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന ഗുരു ജോൺ ബോസ്കോ, ശിഷ്യന്റെ ഒരു ജീവചരിത്രം "ഡോമിനിക് സാവിയോയുടെ ജീവിതം" എന്ന പേരിൽ എഴുതി. ഈ കൃതിയുടെ സാവിയോയുടെ ജീവിതത്തിന്റെ മറ്റു വിവരണങ്ങളും വിശുദ്ധപദവിയുടെ തീരുമാനത്തിൽ നിർണ്ണായകമായി. മരണസമയത്തെ പ്രായമായ 14 വയസ്സ്, വിശുദ്ധപദവിയിലേക്കുള്ള പരിഗണനയ്ക്ക് സാവിയോയെ അനർഹനാക്കുന്നതായി പലരും കരുതിയെങ്കിലും, സാധാരണജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത ആ അസാധരണ ബഹുമതിക്ക് മതിയാകുന്നതായി ഒടുവിൽ വിലയിരുത്തപ്പെട്ടു.<ref>Stthomasirondequoit.com: [http://www.stthomasirondequoit.com/SaintsAlive/id752.htm Saints Alive: St. Dominic Savio]; Retrieved on November 24, 2006</ref> 11-ആം വയസ്സിൽ മരിച്ച [[മരിയ ഗൊരെത്തി|മരിയ ഗൊരെത്തിയും]] 15 വയസ്സിൽ മരിച്ച ലയോൺസിലെ പൊന്റിക്കസും ഉൾപ്പെടെ കൗമാരപ്രായത്തോളം മാത്രം ജീവിച്ച വിശുദ്ധർ വേറേയും ഉണ്ടെങ്കിലും,<ref>Earlychristianwritings.com: [http://www.earlychristianwritings.com/viennalyons.html Letter from Vienna and Lyons]; Retrieved on November 24, 2006</ref> അവർക്കിടയിൽ, രക്തസാക്ഷിത്ത്വത്തിലൂടെയല്ലാതെ, സാധാരണജീവിതത്തിലെ പുണ്യപൂർണ്ണതയുടെ അടിസ്ഥാനത്തിൽ വിശുദ്ധപദവിയിലെത്തിയത് ഡോമിനിക് സാവിയോ മാത്രമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡൊമിനിക്_സാവിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്