"ഡെവോണിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
==വിഭജനം==
ഡെവോണിയൻ ശിലാസമൂഹങ്ങളിൽ നിബദ്ധമായിരിക്കുന്ന [[ഫോസിൽ|ഫോസിലുകളുടെ]] അടിസ്ഥാനത്തിൽ ഡെവോണിയൻ കല്പത്തെ അധോ, മധ്യ, ഉത്തര ശ്രേണികളായും സമതുലിത യുഗങ്ങളായും (epoch) വിഭജിച്ചിരിക്കുന്നു. ഡെവോണിയൻ ശിലാസമൂഹങ്ങളുടെ കാലനിർണയനത്തിലും താരതമ്യപഠനത്തിലും ബയോസ്ട്രാറ്റിഗ്രഫി (Biostratigraphy) സുപ്രധാന പങ്കു വഹിക്കുന്നു. ഫോസിൽ വർഗങ്ങളുടെ പരിണാമവും വ്യാപ്തിയുമാണ് ബയോസ്ട്രാറ്റിഗ്രഫിയുടെ അടിസ്ഥാനം. ഗ്രാപ്റ്റൊലൈറ്റുകൾ അധോ-ഡെവോണി യന്റേയും അമണോയിഡുകൾ ഉത്തര-ഡെവോണിയന്റേയും കാലനിർണയത്തിന് ഭൂവിജ്ഞാനികളെ സഹായിക്കുമ്പോൾ പ്രാദേ ശികപ്രാദേശിക ഡെവോണിയൻ ശിലാവിധാനങ്ങളുടെ പഠനങ്ങൾക്ക് ബ്രാക്കിയോപോഡ്, വിവിധയിനം പവിഴങ്ങൾ, ഒസ്ട്രകോഡ്, ട്രൈലൊബൈറ്റ എന്നീ ഫോസിലുകളാണ് ഏറെ സഹായകമാകുന്നത്.
 
പുരാകാന്തിക പഠനങ്ങളുടേയും ആധുനിക ഭൂവിജ്ഞാനീയം നൽകുന്ന തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വൻകരകളുടെ ഡെവോണിയൻ കല്പത്തിലെ സ്ഥാന നിർണയവും ചലനങ്ങളും നിർണയിക്കപ്പെട്ടിട്ടുള്ളത്. ഈ പഠനങ്ങളുടെ അടിസ്ഥാന ത്തിൽ ഇന്നത്തെ യൂറോപ്പ്, ഗ്രീൻലൻഡ്, വടക്കേ അമേരിക്ക എന്നിവ ഒന്നുചേർന്ന് ലാറേഷ്യ എന്ന ബൃഹദ് വൻകരയായും ഇന്ത്യ, ഓസ്ട്രേലിയ, അന്റാർട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ കൂടിച്ചേർന്ന് [[ഗോണ്ട്വാന]] എന്ന മഹാഖണ്ഡമായും ഭൂമുഖത്ത് നിലനിന്നിരുന്നു. ഈ വൻകരകളുടെ നല്ലൊരുഭാഗം ആഴം കുറഞ്ഞ സമുദ്രങ്ങളാൽ ആവൃതമായിരുന്നു.
 
ഡെവോണിയൻ കല്പത്തിന്റെ ആരംഭത്തിനു മുമ്പ് [[സമുദ്രം|സമുദ്രങ്ങളുടെ]] അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ട കനം കൂടിയ [[അവസാദശില|അവസാദപാളികളുടെ]] അട്ടികൾ ജിയോസിൻക്ളൈനുകളുടെ രൂപവത്കരണത്തിന് നിദാനമായിത്തീർന്നിരുന്നു. ഡെവോണിയനിലും ഇവയിൽ അവസാദ നിക്ഷേപണം തുടർന്നു. [[അയർലണ്ട്]], ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്; ഫ്രാൻസ്, ബെൽജിയം, ജർമനി എന്നിവടങ്ങളിലൂടെ വ്യാപിച്ച്; [[പോളാണ്ട്|ദക്ഷിണപോളണ്ടുവരെ]] എത്തുന്ന യൂറോപ്പിലെ ഹെർസീനിയൻ ജിയോസിൻക്ളൈൻ ആണ് ഇവയിൽ പ്രധാനം. കാർബോണിഫെറസ് കല്പത്തിന്റെ അവസാന ഘട്ടത്തോടെ ഈ അവസാദ വലയം ശക്തമായ വലന പ്രക്രിയയ്ക്ക് വിധേയമായിത്തീർന്നു. നൊവായ സെംല്യയിൽ (Novaya Zemlya) നിന്ന് ആരംഭിച്ച് തെക്കോട്ട് [[ഇറാൻ]] മുതൽ [[കസാഖിസ്താൻ]] വരെ വ്യാപിച്ചിരുന്ന യൂറാൾ ജിയോസിൻക്ളൈൻ ആയിരുന്നു രണ്ടാമത്തേത്. സൈബീരിയൻ പ്ളാറ്റ്ഫോമിന് തെക്ക് മധ്യേഷ്യൻ ഭാഗത്ത് വിസ്തൃതമായി വ്യാപിച്ചിരുന്ന ജിയോസിൻക്ളൈൻ ആണ് അൻഗാര (Angara). ഇത് ടിയൻഷാൻ പർവതത്തിൽ നിന്ന് ആരംഭിച്ച് [[മംഗോളിയ|മംഗോളിയയിലൂടെ]] [[പസഫിക് സമുദ്രം|പസിഫിക് തീരം]] വരെ വ്യാപിച്ചിരുന്നു. യൂറോപ്പിൽ [[സ്പെയിൻ|സ്പെയിനിലും]] ആൽപൈൻ വലയത്തിൽപ്പെട്ട ഗിരിപിണ്ഡ(massif)ങ്ങളിലും ഡെവോണിയൻ ശിലാസമൂഹം അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. [[ഹിമാലയം]] മുതൽ [[മലേഷ്യ|മലേഷ്യവരെ]] വ്യാപിച്ചിട്ടുള്ള ടെർഷ്യറി വലന വലയത്തിനുള്ളിലും ഡെവോണിയൻ ശിലകൾ ഉൾ ‍പ്പെട്ടുകാണുന്നുഉൾപ്പെട്ടുകാണുന്നു.
 
വടക്കെ അമേരിക്കയിലെ അപ്പലേച്ചിയൻ ജിയോസിൻക്ളൈനിൽ 7500 മീ. വരെ കനത്തിൽ ഡെവോണിയൻ അവസാദ നിക്ഷേപം സംജാതമായി. എന്നാൽ വടക്കേ അമേരിക്കൻ ക്രാട്ടൺ (craton) ഭാഗങ്ങളിലെ അവസാദ നിക്ഷേപങ്ങൾക്ക് കനം തീരെ കുറവായിരുന്നു. ഈ ജിയോസിൻക്ളൈനിന്റെ കിഴക്കൻ ഭാഗത്ത് രൂപീകൃതമായ ഡെവോണിയൻ ശിലകൾ പാലിയോസോയിക്കിന്റെ അന്ത്യത്തോടെ [[വലനം]], [[കായാന്തരീകരണം]] തുടങ്ങിയ ഭൂപ്രക്രിയകൾക്കു വിധേയമായി. എന്നാൽ പടിഞ്ഞാറൻ ഭാഗമായ ഇപ്പോഴത്തെ അപ്പലേച്ചിയൻ [[പീഠഭൂമി]] പ്രദേശം വലന പ്രക്രിയയ്ക്കു വിധേയമാവാതെ സ്വതന്ത്രമായി അവശേഷിച്ചു.
"https://ml.wikipedia.org/wiki/ഡെവോണിയൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്