"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അനാവശ്യ കടുപ്പിക്കൽ ഒഴിവാക്കുന്നു
വരി 3:
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, അദ്ധ്യാപകനും ആണ് '''ബി. ഇക്ബാൽ'''. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചു.വിരമിച്ച ശേഷം 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയം വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
 
പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻസ്ഥാനം , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ '''ചങ്ങനാശ്ശേരി''' മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ലഭിച്ചതിനെത്തുടർന്ന് രാജി വച്ചു. ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]](Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു
<ref>[http://www.deshabhimani.com/e_paper/9ktm20.3.11.pdf ദേശാഭിമാനി വാർത്ത]</ref>
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ആയും '''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്''' സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ '''ഡോക്ടർ മെഹറുന്നീസ''' '''[[കോട്ടയം മെഡിക്കൽ കോളേജ് ]]''' പ്രിൻസിപ്പൽ ആണ്.
==കൃതികൾ<ref name=ekbalweb>ഇക്ബാലിന്റെ വെബ്സൈറ്റ് [http://www.ekbal.in] </ref>==
===മലയാളം===
"https://ml.wikipedia.org/wiki/ബി._ഇക്ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്