"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
==നാലു രേഖകൾ==
===യഹോവീയം===
പഞ്ചഗ്രന്ഥിയിൽ ആദ്യത്തേതായ ഉല്പത്തിപ്പുസ്തകം '''യഹോവ''', '''ഇലോഹിം''' എന്നിങ്ങനെ രണ്ടു ദൈവനാമങ്ങൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഹോവീയ, ഇലോഹീയ പാരമ്പര്യങ്ങൾ തിരിച്ചറിയപ്പെട്ടത്തിരിച്ചറിഞ്ഞത്. തുടർന്ന് യഹോവീയ രേഖയുടെ ഖണ്ഡങ്ങൾ പഞ്ചഗ്രന്ഥിയിലെ [[പുറപ്പാട്]], [[സംഖ്യ (ബൈബിൾ പഴയനിയമം)|സംഖ്യ]] എന്നീ പുസ്തകങ്ങളിലും കണ്ടെത്തി. ദൈവത്തിന്റെ മാനവീകരണം(anthropomorphism), വിശ്വസ്തർക്ക് ഭൂമിയും, സന്താനസമൃദ്ധിയും, അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്ന [[ദൈവം]], യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചുള്ള പുരാവൃത്തം എന്നിവ ഈ രേഖയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാണ്.<ref>"J", Oxford Companion to the Bible (പുറം 338)</ref>
 
യഹോവീയരേഖയുടെ കർത്താവ് ക്രി.മു. പത്താം നൂറ്റാണ്ടിൽ [[യെരുശലേം|യെരുശലേമിൽ]] സോളമന്റെ കൊട്ടാരത്തിലെ പരിജനങ്ങൾക്കിടയിലെ ഒരു വനിത ആയിരുന്നിരിക്കാമെന്ന് പ്രഖ്യാത സാഹിത്യവിമർശകൻ ഹാരോൾഡ് ബ്ലൂം വാദിച്ചിട്ടുണ്ട്. സാറാ, റെബേക്കാ, റാഹേൽ, താമാർ തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ യഹോവീയരേഖ കാട്ടുന്ന ഉദാത്തസംവേദനവും ആ നായികമാർക്ക് നൽകിയിരിക്കുന്ന പ്രാധാന്യവുമാണ് അദ്ദേഹത്തെ ഈ നിഗമനത്തിലേക്കു നയിച്ചത്.{{സൂചിക|൧}} ഈ രേഖ മതപരമോ, ചരിത്രപരമോ ആയ ലക്ഷ്യങ്ങളോടെ എഴുതപ്പെട്ടതല്ലെന്നും സാഹിത്യഭാവനയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും ബ്ലൂം കരുതി. സാഹിത്യസൃഷ്ടി എന്ന നിലയിൽ യഹോവീയ രേഖ [[ഹോമർ|ഹോമറുടേയും]], [[ഷേക്സ്പിയർ|ഷേയ്ക്ക്സ്പിയറുടേയും]], [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയ്‌യുടേയും]] രചനകൾക്ക് ഒപ്പം നിൽക്കുമെന്നും, ഈ രേഖയ്ക്കു മാത്രമായി ഡേവിഡ് റോസൻബർഗ്ഗ് നിർവഹിച്ച പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ച പഠനത്തിൽ ബ്ലൂം വാദിച്ചു.<ref>[http://books.google.com/books/about/The_Book_of_J.html?id=xDJKaYWzrvwC The Book of 'J', Harold Bloom & David Rosenberg]</ref>
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്